വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; സംഭവം ‘പിന്‍’ ചെയ്യാം.!

0
141

ദില്ലി:  ഇനി വാട്ട്സ്ആപ്പ് ചാറ്റ് മെസെജുകളും പിൻ ചെയ്യാം. ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്. ഉപയോക്താക്കൾക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളിൽ മെസെജ് പിൻ ചെയ്ത് വെയ്ക്കാം. വാബെറ്റ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസെജ് ദീർഘനേരം പ്രസ് ചെയ്താൽ ഉപയോക്താക്കൾക്ക് പിൻ ഓപ്ഷൻ തിരഞ്ഞെടുക്കാനാകും. അത് മെസെജിനെ ചാറ്റ് വിൻഡോയുടെ മുകളിൽ പിൻ ചെയ്യാൻ സഹായിക്കും.

മെസെജ് എത്ര സമയത്തേക്കാണ് പിൻ ചെയ്ത് വെയ്ക്കേണ്ടതെന്നും തീരുമാനിക്കാനാകും.  24 മണിക്കൂർ, ഏഴ് ദിവസം അല്ലെങ്കിൽ 30 ദിവസം എന്നിങ്ങനെയുള്ള ഓപ്ഷൻ കാണും. ഉപയോക്താക്കൾക്ക് ഒരു ചാറ്റ് ലിസ്റ്റിന്റെ മുകളിൽ നിന്ന് ഒരു സന്ദേശം പിൻ ചെയ്‌തതിന് ശേഷം ഏത് സമയത്തും അൺപിൻ ചെയ്യാനുമാകും.

പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് വാട്ട്സ്ആപ്പെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോൾഡറിന് ഇഷ്ടപ്പെട്ട പാസ്‌വേഡ് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ അനുവദിക്കും. വൈകാതെ വാട്ട്സ്ആപ്പ് ബീറ്റയിൽ ഈ ഫീച്ചർ ലഭ്യമാകും. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്ട്സാപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും.

മെയ് മാസത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ഫിംഗർപ്രിന്റ്, ഫെയ്‌സ്‌ലോക്ക് അല്ലെങ്കിൽ പാസ്‌കോഡുകൾ ഉപയോഗിച്ച്  ചാറ്റുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായാണ് ഫീച്ചർ അവതരിപ്പിച്ചത്.പാസ്‌കോഡ്, ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്‌സ് അൺലോക്ക് ഓപ്‌ഷനുകൾ ഉപയോഗിച്ച് ലോക്ക് ചെയ്‌ത അവരുടെ മെസെജുകൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാൻ അനുവദിക്കുന്നു. സംഭാഷണങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനായി ലോക്ക് ചെയ്‌ത ചാറ്റ് ത്രെഡുകളെ ഈ ഫീച്ചർ മറ്റൊരു ഫോൾഡറിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here