ഇന്ത്യയിലെ കളക്ഷൻ അമ്പരപ്പിക്കുന്നു, നാലാമാഴ്‍ചയിലും ജവാൻ നേട്ടമുണ്ടാക്കുന്നു

0
117

ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല റെക്കോര്‍ഡുകള്‍ പുതുക്കുകയുമാണ്. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ജവാൻ നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി നേടി റെക്കോര്‍ഡിട്ടിട്ടും ആഗോളതലത്തിലും ഇപ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. നാലാം ആഴ്‍ചയിലും ഷാരൂഖിന്റെ ജവാന്റെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

ആദ്യയാഴ്‍ച ജവാൻ ഇന്ത്യയില്‍ 347.98 കോടി രൂപ നേടി ബോക്സ് ഓഫീസിനെ വിസ്‍മയിപ്പിക്കുകയും തുടര്‍ന്നുള്ള ആഴ്‍ചകളില്‍ യഥാക്രമം 125.46 കോടി, 52.06 കോടി, 34.53 കോടി എന്നിങ്ങനെ ആകെ 560.03 കോടി കളക്ഷൻ നേടുകയും ചെയ്‍തു. ആദ്യയാഴ്‍ച തമിഴിലും തെലുങ്കിലും 43.35 കോടി രൂപ നേടി വിജയ പ്രതീക്ഷ നല്‍കുകയും പിന്നീട് യഥാക്രമം 11.60 കോടി, 3.87 കോടി. 1.07 കോടി എന്നിങ്ങനെ ആകെ 59.89 കോടി കളക്ഷനായി. അങ്ങനെ ഇന്ത്യയില്‍ ആകെ 619.92 കോടി രൂപയാണ് ജവാൻ നേടിയത് എന്നാണ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഷാരൂഖ് ഖാന്റെ ജവാനാണ്.

വിദേശത്തും ഷാരൂഖ് ഖാന്റെ ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്. മിഡില്‍ ഈസ്റ്റില്‍ 100 കോടി 33 ലക്ഷത്തിലധികം നേടിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡാണ് ജവാൻ നേടിയിരിക്കുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ ഷാരൂഖ് ചിത്രം ജവാൻ അത്ഭുതങ്ങള്‍ സൃഷ്‍ടിക്കുകയാണ്.

തമിഴ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി എന്തായാലും ബോളിവുഡ് അരങ്ങേറ്റം മികച്ചതാക്കി. നടി നയൻതാരയാണ് നായികയായി എത്തിയത്. ബോളിവുഡില്‍ നയൻതാര നായികയാകുന്നതും ആദ്യം. ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലൻ.ർ

 

LEAVE A REPLY

Please enter your comment!
Please enter your name here