24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല ആചാരസംരക്ഷണസമിതി

0
181

പത്തനംതിട്ട (www.mediavisionnews.in): ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല ആചാരസംരക്ഷണസമിതി. ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെയാണ് ഹര്‍ത്താല്‍.

പ്രവീണ്‍ തൊഗാഡിയയുടെ അഖില ഹിന്ദു പരിഷത്ത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഭക്തര്‍ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

രണ്ട് എസ്.പിമാരാണ് സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്. പമ്പയിലും നിലയ്ക്കലിലുമായി 1000 പൊലീസുകാരെ
നിയോഗിച്ചിട്ടുണ്ട്.

അതേസമയം സന്നിധാനത്ത് ഇന്ന് രാവിലെ അവലോകനയോഗം ചേരുന്നുണ്ട്. ദേവസ്വം മന്ത്രി നേതൃത്വം വഹിക്കുന്ന യോഗത്തില്‍ വനിത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുക്കും.

പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കി. ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റശ്രമവും നടന്നു. തുടര്‍ന്ന് പൊലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലില്‍ കയറിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here