ഇന്ത്യക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇ-വിസ ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്; പുതുക്കിയ പട്ടിക പുറത്ത്

0
180

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിസ തരപ്പെടുത്തുന്നത് പലപ്പോഴും ശ്രമകരമായ പണിയാണ്. അമേരിക്ക പോലുള്ള ശക്തമായ വിസ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കാണെങ്കില്‍ വിസ അനുമതി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിയും വരും. അപേക്ഷകന്റെ ആഗമന ആവശ്യത്തിനനുസരിച്ച് നടപടിക്രമങ്ങളില്‍ മാറ്റങ്ങളുമുണ്ടാവാം.

ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് നമ്മള്‍ ഇ വിസയെന്ന സാധ്യത ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ച് തടസരഹിതമായ ഇ-വിസ നേടാന്‍ അനുമതി നല്‍കുന്ന ചില വിദേശ രാജ്യങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

എന്താണ് ഇ-വിസ

സാധാരണയായി ഏതൊരു രാജ്യത്തിന്റെയും വിസകള്‍ ലഭിക്കുന്നതിനായി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ എംബസിയിലോ, കോണ്‍സുലേറ്റിലോ നേരിട്ട് രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. അപേക്ഷ ഫോമിന്റെ ഹാര്‍ഡ് കോപ്പി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, മറ്റ് രേഖകള്‍ എന്നിവയൊക്കെ ഹാജരാക്കിയാല്‍ മാത്രമേ നോര്‍മല്‍ വിസ ലഭിക്കൂ. എന്നാല്‍ ഇ-വിസയാണെങ്കില്‍ ഈ നടപടിക്രമങ്ങളെല്ലാം തന്നെ നമുക്ക് ഓണ്‍ലൈനായി നടത്താന്‍ സാധിക്കും. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ഗവണ്‍മെന്റ് വെബ്‌സൈറ്റ് മുഖാന്തിരമാണ് നമ്മള്‍ ഇ-വിസക്ക് അപേക്ഷിക്കേണ്ടത്.

അംഗോള, ബൊളീവിയ, ബാര്‍ബഡോസ്, അല്‍ബേനിയ, ബുറുണ്ടി, ഭൂട്ടാന്‍, അര്‍മേനിയ, കാപ് വര്‍ദേ, ഡൊമിനിക്ക, അസര്‍ബൈജാന്‍, കോമോറാസ്, എല്‍ സാല്‍വദോര്‍, ആന്റിഗ & ബര്‍ബുഡ, മലാവി, മഡഗാസ്‌കര്‍, മലേഷ്യ, മംഗോളിയ, വിയറ്റ്‌നാം, ഗിനിയ, ഗാബോണ്‍, ആസ്‌ട്രേലിയ, മാലിദ്വീപ്, ഗാംബിയ, ബോട്‌സ്വാന, മാര്‍ഷല്‍ ഐലന്റ്‌സ്, ഗ്രെനേഡ, ബുര്‍ക്കിനഫാസോ, മൗറിത്വാനിയ, ഹെയ്തി, ബഹ്‌റൈന്‍, മൊസാംബിക്, മ്യാന്‍മാര്‍, നൈജീരിയ, പാപുവ ന്യൂഗിനിയ, റഷ്യ, സാംബിയ, ജമൈക്ക, ബെനിന്‍, പലാവു, കസാകിസ്ഥാന്‍, സെന്റ്-ലൂസിയ, മകാവു, മൗറീഷ്യസ്, കംബോഡിയ, സൊമാലിയ, സിയേറ ലിയോണ്‍, മൈക്രോനേഷ്യ, കാമറൂണ്‍, റുവാണ്ട, സിങ്കപ്പൂര്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, തിമോര്‍-ലെസ്‌തെ, നേപ്പാള്‍, കൊളംബിയ, തുവാലു, പലസ്തീന്‍, ഇക്ക്വഡോര്‍, സിംബാവെ, സെനഗല്‍, എത്യോപ്യ, കോംഗോ, സെയ്ഷ്യല്‍സ്, സെന്റ്- കിറ്റ്‌സ& നെവിസ്, സൗത്ത് സൂഡാന്‍, തജികിസ്ഥാന്‍, താന്‍സാനിയ, തായ്‌ലാന്റ്, ഇക്ക്വറ്റോറിയല്‍ ഗിനിയ, ട്രിനിടാഡ് & ടൊബാന്‍ഗോ, ജോര്‍ജിയ, കെനിയ, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ജോര്‍ദ്ദാന്‍, ലാഓസ്, മൊറോക്കോ, ടോഗോ, തുര്‍ക്കി, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ് ഇന്ത്യക്കാര്‍ക്ക് ഇ-വിസ അനുവദിക്കുന്ന രാജ്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here