കുമ്പള: അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധത്തിനു പരിഹാരമാവശ്യപ്പെട്ട് കര്‍മസമിതി അനിശ്ചിതകാല സമരത്തിലേക്ക്. സേവ് അനന്തപുരം കര്‍മസമിതി ഗാന്ധിജയന്തി ദിനത്തില്‍ വ്യവസായ യൂണിറ്റിനു സമീപത്തായി അനിശ്ചിതകാല സമരം തുടങ്ങും. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനാലാണ് സമരരംഗത്തിറങ്ങുന്നത്.
കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും, പുറത്തേക്ക് ഒഴുക്കുന്ന മലിന ജലവും ഇല്ലാതാക്കുക, തൊട്ടടുത്ത മറ്റൊരു യൂണിറ്റില്‍ നിന്നു പാറകള്‍ പൊടിച്ച് മണല്‍ കടത്തുന്നത് നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കണ്ണൂര്‍, പെര്‍ണ, കാമന വയല്‍, അനന്തപുരം, നാരായണമംഗലം, പൊട്ടോരി എന്നിവിടങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ദുര്‍ഗന്ധം മൂലം ദുരിതം പേറുന്നത്.
കൂടാതെ കണ്ണൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍, കാമന വയല്‍, നായ്ക്കാപ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ അങ്കണവാടി വിദ്യാര്‍ഥികളും ദുരിതമനുഭവിക്കുന്നു. ദുര്‍ഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പലരുമെന്ന് കര്‍മസമിതി പ്രസിഡന്റ് ടി ഷെറീഫ്, സെക്രട്ടറി സുനില്‍ അനന്തപുരം, വൈസ് പ്രസിഡന്റ് എ.കെ.അഷ്‌റഫ്, സ്വാഗത് സീതാംഗോളി, പുത്തിഗെ പഞ്ചായത്തംഗം ജനാര്‍ദനന്‍ എന്നിവര്‍ അറിയിച്ചു.