ഹൈദരാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആരാധകനാണ് ചാച്ച എന്നറിയിപ്പെടുന്ന മുഹമ്മദ് ബഷീല്‍. യുഎസില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം പാകിസ്ഥാന്റെ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തില്‍ ഉണ്ടാവാറുണ്ട്. ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനും ചാച്ചയെത്തി. തന്റെ യുഎസ് പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്. സന്നാഹ മത്സരം തൊട്ട് പാകിസ്ഥാന്റെ എല്ലാ മത്സരങ്ങള്‍ അവരുടെ പതാക വീശാന്‍ ചാച്ച സ്റ്റേഡിയത്തിലുണ്ടാവും.
എന്നാല്‍ അദ്ദേഹം ഇന്ത്യയിലെത്തിപ്പോള്‍ പൊലീസിന് തടയേണ്ടി. പാക് ടീം വന്നിറങ്ങിയ ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര വിമാനത്താവളത്തിലാണ് ചാച്ചയും പറന്നിറങ്ങിയത്. പാക് ടീമിനെ കാത്ത് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. കൂടി നില്‍ക്കുന്ന ആരാധകര്‍ക്ക് നേരെ അദ്ദേഹം പാകിസ്ഥാന്‍ പതാക വീശിക്കാണിച്ചു. പാകിസ്ഥാന്‍ പതാക കണ്ട എയര്‍പോര്‍ട്ട് പൊലീസ് ചാച്ചയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സമാധാനപരമായി അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മത്സരത്തിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനാണെന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. തന്റെ ലക്ഷ്യം തെളിയിക്കാന്‍, അവന്‍ തന്റെ യാത്രാ രേഖകളും ടിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കി. തുടര്‍ന്നാണ് ചാച്ചയെ വിട്ടയച്ചത്. അദ്ദേഹം പാക് പതാക വീശുന്ന വീഡിയോ കാണാം…
പാകിസ്ഥാന്‍ ടീമിനും ഹൃദ്യമായ സ്വീകരണമാണ് ഹൈദരാബാദില്‍ ലഭിച്ചത്. ആരാധകര്‍ക്ക് നന്ദി പ്രകടിപ്പിച്ച് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ രംഗത്തെത്തി. ഹൈദരാബാദില്‍ കിട്ടിയ സ്വീകരണം ഹൃദ്യമായിരുന്നുവെന്ന് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. ഇത്തരത്തില്‍ ഒരു സ്വീകരണം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് റിസ്‌വാനും വ്യക്തമാക്കി.
ആറിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. അതിന് മുമ്പ് സന്നാഹ മത്സരത്തില്‍ നാളെ ന്യൂസിലന്‍ഡിനേയും പാകിസ്ഥാന്‍ നേരിടും. മുന്നിന് ഓസ്‌ട്രേലിയക്കെതിരേയും പാകിസ്ഥാന് സന്നാഹ മത്സരമുണ്ട്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഒക്ടോബര്‍ പതിനാലിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
Goosebumps! 🇵🇰💗 #pakistan #india #chachabashir #pakistanicricketteam pic.twitter.com/iBbZYQQAfW
— RASALA.PK (@rasalapk) September 28, 2023
DISPLAYING PAKISTANI FLAG AT INDIAN AIRPORT
Youtube link https://t.co/Ji9snUGmRB#chachabashir #indianairports #rajiveghandhiairport #iccworldcup2023 #pakistanicricketteam #pakvsind2023 pic.twitter.com/NeFt9Sxyku— Goonj (@GoonjTV) September 28, 2023