മക്ക: മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്ലോക്ക് ടവറിനെ സ്പര്‍ശിച്ചാണ് മിന്നല്‍പ്പിണര്‍ കടന്നുപോയത്.
പ്രമുഖ ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഹദ് ലിയാണ് ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മക്കയില്‍ കനത്ത മഴയുണ്ടായി. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറാണ് മക്കയിലേത്.
لحظة تعرض قمة برج الساعة بمكة لصاعقة برق قوية.⚡️
تصويري📸 @azoovic#مكه_الان #مكة_المكرمة#امطار_مكه #برج_الساعة pic.twitter.com/ZiANUbEFg3
— عبدالعزيز الحربي (@azoovic) September 27, 2023