തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. തിരുവനന്തപുരം റൂറലില്‍മാത്രം 48 പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ട 38 പേരെ കരുതല്‍ തടങ്കലിലാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരാനാണ് പോലീസിന്റെ തീരുമാനം. ഞായറാഴ്ചത്തെ റെയ്ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ വൈകാതെ പോലീസ് ഔദ്യോഗികമായി പുറത്തുവിടും.