ഡല്‍ഹി: ഡൽഹി ആനന്ദ വിഹാറിലെ റെയിൽവേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും ധരിച്ചാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് .
Rahul Gandhi ji Next Prime Minister of India on meeting Hardworking Coolie at Anand Vihar Railway station 🔥🔥🔥 pic.twitter.com/NOANWNinXI
— Ashish Singh (@AshishSinghKiJi) September 21, 2023
വ്യാഴാഴ്ചയാണ് ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ചുവപ്പ് യൂണിഫോം അണിഞ്ഞാണ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞത്. പെട്ടി ചുമന്നുകൊണ്ടുപോകുന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.പെട്ടി തലയിലേറ്റി ചുമന്നുകൊണ്ടുപോകുന്ന രാഹുലിനെ ചുറ്റുംകൂടിയ നൂറുകണക്കിന് തൊഴിലാളികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനും പിന്തുണ തേടി ഒരു കൂട്ടം ചുമട്ടുതൊഴിലാളികൾ തങ്ങളെ കാണണമെന്ന് അഭ്യർത്ഥിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് രാഹുലിന്‍റെ സന്ദര്‍ശനം.
The bag that Rahul Ghandhy took on his head today at Anand Vihar Station, is a wheeled trolley bag🤣 pic.twitter.com/vZ4L7RPGoX
— Tejinder Pall Singh Bagga (@TajinderBagga) September 21, 2023
അതേസമയം രാഹുലിന്‍റെ വീഡിയോക്കെതിരെ ബി.ജെ.പി രംഗത്തെത്തി. വീലുകളുള്ള ട്രോളി ബാഗാണ് രാഹുല്‍ ചുമന്നതെന്നായിരുന്നു ബി.ജെ.പിയുടെ പരിഹാസം.
#WATCH | Delhi: Congress MP Rahul Gandhi visits Anand Vihar ISBT, speaks with the porters and also wears their uniform and carries the load pic.twitter.com/6rtpMnUmVc
— ANI (@ANI) September 21, 2023