അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലേ? പേടിക്കേണ്ട, ഇനി മുതൽ യുപിഐ പേയ്‌മെന്റ് നടത്താം

0
151

ഇത് യുപിഐയുടെ കാലമാണ്. ആളുകൾ പേയ്‌മെന്റുകൾ നടത്താൻ ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം യുപിഐ ആണ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ദൈനംദിന ഇടപാടുകളിൽ ഇന്ന് അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇന്ന്, ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെയും യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിലൂടെയും നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കുന്നത് എളുപ്പമാണ്.

ഇത് തന്നെയാണ് നിരവധി ഉപയോക്താക്കളും ബിസിനസുകളും യുപിഐ പേയ്‌മെന്റുകളിലേക്ക് മാറാനുള്ള കാരണവും. ഒരു വ്യക്തിയുടെ അക്കൗണ്ടിലോ വാലറ്റിലോ മതിയായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിക്ക് യുപിഐ ഇടപാടുകൾ നടത്താൻ അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഒരാൾക്ക് യുപിഐ പേയ്‌മെന്റ് നടത്താം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം യുപിഐ പേയ്‌മെന്റുകളുടെ വ്യാപ്തി വിപുലീകരിക്കുന്ന ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും പേയ്‌മെന്റുകൾ നടത്താം. എങ്ങനെ എന്നല്ലേ, യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.

അതായത്. ഉപഭോക്താവിന്റെ മുൻകൂർ സമ്മതത്തോടെ വ്യക്തികൾക്ക് ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്ക് നൽകുന്ന പ്രീ-അപ്പ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ വഴി യുപിഐ പേയ്‌മെന്റുകൾ നടത്താം. ഓരോ ബാങ്കുകൾക്കും അവരുടെ ബോർഡ് അംഗീകൃത നയമനുസരിച്ച്, ക്രെഡിറ്റ് ലൈനുകളുടെ ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും തീരുമാനിക്കാം. ഇതിൽ, വായ്പ പരിധി, വായ്പ കാലയളവ്, പലിശ എന്നിവ ഉൾപ്പെട്ടേക്കാം.

യുപിഐ – പേ ലേറ്റർ എന്ന രീതിയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താവിന്റെ സമ്മതം ലഭിച്ച ശേഷം, ബാങ്ക് ഒരു ക്രെഡിറ്റ് ലൈൻ നിർമ്മിക്കുകയും ബാങ്ക് നിശ്ചയിച്ചിട്ടുള്ള ക്രെഡിറ്റ് പരിധിയിൽ ഉപയോക്താവിന് പണം നൽകുകയും കുടിശിക തീർക്കാൻ സമയ പരിധിയും നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here