കോഴിക്കോട്(www.mediavisionnews.in): സമീപകാലത്തായി കോടതിയില്‍ നിന്നുണ്ടാകുന്ന വിധികളില്‍ ആശങ്കയുണ്ടെന്ന് മുസ്‌ലിം സംഘടനകള്‍. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിധികള്‍ക്കെതിരെ നിയപരമായ പോരാട്ടം നടത്തുമെന്നും മുസ്‌ലിം ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റകരമല്ലാതാക്കിയ വിധിയും രാജ്യം കാത്തു സൂക്ഷിച്ച ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന് യോഗം പറഞ്ഞു. സദാചാര മൂല്യങ്ങളെ ഇല്ലാതാക്കുന്ന വിധികള്‍ക്കെതിരെ നിയമനിര്‍മാണ സഭകള്‍ ഇടപെടണമെന്നും മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി, സമസ്ത ഇ.കെ വിഭാഗം, കെ.എന്‍.എം, വിഎസ്ഡം, എം.ഇ.എസ്, സംസ്ഥാന ജംഇയത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തെത്.
‘ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് കോടതി വിധിയും വിവാഹ മോചനത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സും മത ജീവിതത്തിലും വിശ്വാസത്തിലുമുള്ള അന്യായമായ കടന്നു കയറ്റമാണ്. ഇതിന് എതിരെ നിയമപരമായി കൂട്ടായ ഇടപെടലുകള്‍ വേണം’. യോഗം വിലയിരുത്തി.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റകരമല്ലാതാക്കിയ വിധിയും രാജ്യം കാത്തു സൂക്ഷിച്ച ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന് യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സദാചാര മൂല്യങ്ങളും കുടുംബ വ്യവസ്ഥയും സംരക്ഷിക്കാനായി പാര്‍ലമെന്റും നിയമ നിര്‍മാണ സഭകളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.