1965ല്‍ പോത്തുകളെ മോഷ്ടിച്ച കേസില്‍ 58 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. കര്‍ണാടകയിലാണ് സംഭവം. ഒളിവില്‍ കഴിയുകയായിരുന്ന 74കാരനായ വിട്ടല്‍ എന്നയാളാണ് ബിദാറില്‍ അറസ്റ്റിലായത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രായാധിക്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.
കര്‍ണാടകയിലെ മെഹ്കര്‍ ഗ്രാമത്തില്‍ നിന്ന് വിട്ടാലും മറ്റൊരാളും ചേര്‍ന്നാണ് രണ്ട് പോത്തുകളെ മോഷ്ടിച്ചത്. രണ്ടാമത്തെ പ്രതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. അതേവര്‍ഷം തന്നെ പൊലീസ് ഉടമകളെ കണ്ടെത്ത് പോത്തുകളെ തിരിച്ചേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷം അവര്‍ മഹാരാഷ്ട്രയില്‍ ഒളിവില്‍ പോയി. തുടര്‍ന്ന് കോടതി കേസ് എല്‍പിസി പ്രകാരം ലിസ്റ്റ് ചെയ്തു.
കെട്ടിക്കിടക്കുന്ന കേസുകള്‍ ബിദര്‍ പൊലീസ് വീണ്ടും പരിശോധിച്ചപ്പോഴാണ് വിട്ടലിന്റെ കേസും ശ്രദ്ധയില്‍പ്പെടുന്നത്. മോഷണസമയത്ത് വിട്ടലിന് 20 വയസിനടുത്തായിരുന്നു പ്രായം. വിട്ടലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബിദര്‍ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേസാണിത്.