കേന്ദ്രമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസിൽ പൂട്ടിയിട്ടു

0
197

ദില്ലി : പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സർക്കാരിനെയാണ് ബിജെപി പ്രവർത്തകർ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടപടി.

അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും മന്ത്രിക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ബാങ്കുരയില്‍ മന്ത്രി യോഗം നടത്തുമ്പോഴാണ് സംഭവം. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമാണ് സുഭാസ് സർക്കാർ. ബംഗാള്‍ ബിജെപിയില്‍ തമ്മില്‍ തല്ല് മൂർധന്യത്തിലെത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here