ബാളിഗെ അസീസ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി; അന്തിമവാദം ആരംഭിച്ചു

0
244

കാസര്‍കോട്: പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസ് (40) വധക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയില്‍ പൂര്‍ത്തിയായി. കേസിന്റെ അന്തിമവാദം ആരംഭിച്ചു. പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി, ഷാഫി എന്ന ചോട്ട ഷാഫി, മടിക്കേരിയിലെ ഷൗക്കത്തലി, ബണ്ട്വാളിലെ മുഹമ്മദ് റഫീഖ്, കയര്‍ക്കട്ടയിലെ കെ. അന്‍ഷാദ്, പൈവളിഗെയിലെ മുഹമ്മദ് റഹീസ്, പൈവളിഗെയിലെ ജയറാം നോണ്ട, പൈവളിഗെയിലെ ഇസു കുസിയാദ്, പൈവളിഗെയിലെ നൂര്‍ഷ, കെ. ഷാഫി, പി. അബ്ദുല്‍ ശിഹാബ് എന്നിവരാണ് വധക്കേസിലെ പ്രതികള്‍.

2014 ജനുവരി 25ന് രാത്രിയാണ് അസീസ് കൊല്ലപ്പെട്ടത്. അസീസ് ഓടിച്ചുപോവുകയായിരുന്ന കാറില്‍ മുഖ്യപ്രതികള്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇതോടെ അസീസ് കാറില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്‍ന്ന സംഘം അസീസിനെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അസീസിനെ കൊലപ്പെടുത്തുകയും ഇവര്‍ക്ക് സഹായം നല്‍കുകയും ചെയ്തവരടക്കം 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ആദ്യം കൊലപാതകത്തിന് സഹായിച്ചവരാണ് അറസ്റ്റിലായിരുന്നത്. പിന്നീടാണ് മുഖ്യപ്രതികളടക്കം അറസ്റ്റിലായത്. 52 സാക്ഷികളാണ് കേസിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here