കുട്ടിയും കോലും; ഓണാഘോഷത്തില്‍ നാടന്‍ കളിക്ക് മല്‍സരമൊരുക്കി ബംഗ്ലക്കുന്ന് ഫ്രണ്ട്‌സ് ടീം

0
131

കുമ്പള: ഓണാഘോഷത്തോടനുബഡിച്ച് വ്യത്യസ്തമായ കായിക മത്സരത്തിന് കുമ്പള വേദിയാകുന്നു. പരമ്പരാഗത നാടന്‍ കളികളിലൊന്നായ ‘കുട്ടിയും കോലും’ ടൂര്‍ണമെന്റ് നടത്തി ഓണാഘോഷം പൊലിപ്പിക്കാനൊരുങ്ങുകയാണ് ബംഗ്ലക്കുന്ന് ഫ്രണ്ട്‌സ് ടീം. പതിറ്റാണ്ടുകാലമായി ഗാന്ധി മൈതാനം കേന്ദ്രീകരിച്ച് കുമ്പളയില്‍ കുട്ടിയും കോലും കളി നടന്നുവരികയാണ്. മുമ്പ് വല്ലപ്പോഴും മാത്രമുണ്ടായിരുന്ന കളി കഴിഞ്ഞ നാല് വര്‍ഷമായി വൈകുന്നേരങ്ങളില്‍ മുടങ്ങാതെ നടക്കുകയാണ്. കുമ്പളയുടെ പരിസര പ്രദേശത്തുള്ളവര്‍ മാത്രമായിരുന്നു മുമ്പ് കളിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഇന്ന് ദൂരെ ദിക്കുകളില്‍ നിന്നുള്ളവരടക്കം നൂറ് കണക്കിന് ആളുകള്‍ കളിക്കാനും കളികാണാനെത്തുന്നുണ്ട്.

കാസര്‍കോടിന്റെ ഭാഗങ്ങളില്‍ ഇപ്പോള്‍ ഇത്തരമൊരു കളി കുമ്പള കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്. ഒന്നാംമത് കുട്ടിയും കോലും ടൂര്‍ണമെന്റ് മൂന്ന് വര്‍ഷം മുമ്പ് സംഘടിപ്പിച്ചിരുന്നു.

അന്യം നിന്നുപോകുന്ന ഇത്തരം കളികളെ പുതിയ തലമുറയിലേക്ക് കൂടി പകര്‍ന്നു കൊടുക്കുകയെന്ന ഉദ്ദേശവും മത്സരത്തിന് പിന്നിലുണ്ട്. ടീം ഫാല്‍ക്കണ്‍, ടൈടാന്‍, വാരിയര്‍സ്, ഗോള്‍ഡന്‍ ഈഗിള്‍ എന്നീ നാലു ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here