ഉപ്പള ∙ മണ്ണംകുഴി ഗവ. ഹിന്ദുസ്ഥാനി സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമായി. ഇതുമൂലം വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം 4–ാം ക്ലാസിലെ വിദ്യാർഥിനിയെ തെരുവുനായ ആക്രമിക്കുന്നതിനിടെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
വിദ്യാർഥികൾ സ്കൂൾ പോകാൻ കഴിയാത്തതിനാൽ രക്ഷിതാക്കൾ സ്കൂൾ പ്രധാനാധ്യാപകന് പരാതി നൽകിയതിനെ തുടർന്ന് രേഖാമൂലം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. തെരുവുനായയെ നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നു നാട്ടുകാരും ആവശ്യം ഉന്നയിക്കുന്നു. മണ്ണംകുഴി മൈതാനം, ഐല മൈതാനം പരിസരം അടക്കം വിവിധ ഭാഗങ്ങളിലാണ് തെരുവുനായ ശല്യം ഏറെയുള്ളത്.