ഇനി വാഹന ഉടമയ്ക്ക് മാത്രമല്ല വര്‍ക്ക് ഷോപ്പിനും പണികിട്ടും; എംവിഡിയുടെ പുതിയ നടപടി ഇങ്ങനെ

0
183

ഇനി ഒരു തരത്തിലും എവിഡിയുടെ മുന്നില്‍ നിന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് രക്ഷപ്പെടാനാവില്ല. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ ചെയ്ത് രൂപമാറ്റം നടത്തുന്നവര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശന നടപടി ആരംഭിച്ചിരിക്കുകയാണ്.ഒരു തവണ പിടികൂടി പിഴയടച്ച വാഹനങ്ങള്‍ അതേ നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

2019ല്‍ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേയെല്ലാം നടപടിയെടുക്കും. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാല്‍ പിഴ എന്ന് പറയുന്നത് ഒരു ലക്ഷം രൂപയാണ്. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഒരുവര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നുമാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴയായി വാഹന ഉടമ അടയ്‌ക്കേണ്ടത്.

സൈലന്‍സറുകള്‍ മാറ്റിവെച്ച വാഹനങ്ങളാണ് കൂടുതലായും നിരത്തിലുള്ളത്. തെളിച്ചമുള്ള ഹെഡ്‌ലാമ്പുകള്‍ അല്ലെങ്കില്‍ ഓക്‌സിലറി ലാമ്പുകള്‍, ഉച്ചത്തിലുള്ള ഹോണുകള്‍, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ എന്നിവയുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണ്. യഥാര്‍ത്ഥ ഷാസി, സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ തുടങ്ങി വാഹനത്തിന്റെ ഇന്ധന സംവിധാനത്തില്‍ പോലും മാറ്റം വരുത്തരുത്. അതേസമയം ഡീലര്‍ഷിപ്പ് തലത്തില്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന പരിഷ്‌കാരങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉടമയ്ക്ക് വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കാം.

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കും അവരുടെ വാഹനങ്ങള്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ഓപ്ഷന്‍ ലഭിക്കും. അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് വാഹനം നിയമപരമായി സിഎന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റാം. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതിന് ഉടമ അംഗീകൃത ബോഡികളില്‍ നിന്നുള്ള ശരിയായ രേഖകള്‍ ഹാജരാക്കണം.

കൂടാതെ വാഹന ഉടമകള്‍ക്ക് അവരുടെ വാഹനം കാരവാനാക്കി മാറ്റാന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേരള എംവിഡി പുറത്തിറക്കി. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം നിയമപരമായി കാരവാനാക്കി മാറ്റാം.

LEAVE A REPLY

Please enter your comment!
Please enter your name here