മംഗളൂരു മള്ളൂരു പഞ്ചായത്തിൽ എസ്.ഡി.പി.ഐക്ക് എതിരില്ലാതെ ഭരണം

0
208

മംഗളൂരു: കർണാടക ദക്ഷിണ കന്നട ജില്ലയിലെ മള്ളൂരു ഗ്രാമപഞ്ചായത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് എതിരില്ലാത്ത വിജയം. എസ്.ഡി.പി.ഐയുടെ പ്രേമയാണ് പ്രസിഡന്‍റ്. ഇല്യാസ് പാദെ വൈസ് പ്രസിഡന്‍റുമായി.

ഒമ്പതംഗ പഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച അഞ്ച്, കോണ്‍ഗ്രസ് പിന്തുണയിൽ ജയിച്ച മൂന്ന്, ബി.ജെ.പി പിന്തുണയിൽ വിജയിച്ച ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങൾ.

കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതായി വരണാധികാരി അറിയിച്ചു. ഇവിടെ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതക്കും വൈസ് പ്രസിഡന്‍റ് സ്ഥാനം പിന്നാക്ക വിഭാഗത്തിനും സംവരണം ചെയ്തതാണ്.

നേരത്തെ, മഞ്ചേശ്വരം അതിരിടുന്ന തലപ്പാടി ഗ്രാമപഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച 10 അംഗങ്ങളിലൊരാളായ ടി. ഇസ്മയിൽ പ്രസിഡന്‍റായിരുന്നു. ബി.ജെ.പി പിന്തുണയോടെ വിജയിച്ച മുഹമ്മദ് ഫയാസ്, മുഹമ്മദ് എന്നിവർ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ പിന്തുണക്കുകയായിരുന്നു. ഈ രണ്ട് അംഗങ്ങളേയും പിന്നീട് ബി.ജെ.പി നേതൃത്വം പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here