ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം നാലുപേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

0
115

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നാല് ഭാഗ്യശാലികള്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി. ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍.

മുഹമ്മദ് ഹസന്‍ താരിക് (ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ആഴ്ച-1)

ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 33കാരന്‍ മുഹമ്മദ് ഹസന്‍ സ്വന്തമായി പെയിന്റിങ് ആന്‍ഡ് ഡെക്കറേഷന്‍ സ്ഥാപനം നടത്തിവരികയാണ്. ബിഗ് ടിക്കറ്റിലൂടെ ഒരു ബംഗ്ലാദേശി വിജയിയായ വീഡിയോ് ഫേസ്ബുക്ക് വഴി കണ്ട ഇദ്ദേഹം, ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് 10 സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് തുടങ്ങിയത്. സമ്മാനവിവരം അറിഞ്ഞപ്പോള്‍ ആവേശഭരിതനായ മുഹമ്മദ് സമ്മാനത്തുക തന്റെ സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും സ്വന്തം വിഹിതം ബിസിനസിന്റെ വളര്‍ച്ചയ്ക്കായി നിക്ഷേപിക്കുമെന്നും പറഞ്ഞു. നിരവധി പേരുടെ ജീവിതങ്ങള്‍ മാറ്റിമറിക്കുകയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ സംഘാടകര്‍ക്ക് നന്ദി അറിയിക്കുന്നതായി മുഹമ്മദ് പറഞ്ഞു.

നാബില്‍ ബിനു, രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ആഴ്ച-1

എഞ്ചിനീയറായ 39കാരന്‍ നാബില്‍ ഖത്തറിലാണ് താമസം. രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ അദ്ദേഹം 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. എന്റെ വിജയത്തില്‍ വളരെയധികം സന്തോഷവും നന്ദിയുമുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഇന്ത്യയിലുള്ള എന്റെ കുടുംബവുമായി അവധിക്കാലം ചെലവിടാന്‍ സമ്മാനത്തുകയിലെ എന്റെ വിഹിതം ചെലവഴിക്കും. നിരാശരായി പിന്‍വാങ്ങരുതെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഞങ്ങള്‍ വിജയിച്ചത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുന്ന വരം ഞങ്ങള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് നിര്‍ത്തില്ല- നബില്‍ പറഞ്ഞു.

അനീഷ് കുമാര്‍, മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ആഴ്ച-1

100,000 ദിര്‍ഹം നേടിയ മൂന്നാമത്തെ വിജയി പ്രവാസി മലയാളിയായ 34കാരന്‍ അനീഷ് കുമാറാണ്. കേരളത്തില്‍ നിന്നുള്ള ഇദ്ദേഹം നിലവില്‍ ദുബൈയിലാണ് താമസം. ഒരു സൈബര്‍ സെക്യൂരിറ്റി കമ്പനിയിലെ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്ത് വരികയാണ്. നാല് സഹപ്രവര്‍ത്തകരമായി ചേര്‍ന്ന് മൂന്ന് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ് ഇദ്ദേഹം.  വിജയിയായെന്ന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി അറിഞ്ഞപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും തന്റെ സ്വപ്‌ന വാഹനമായ ബിഎംഡബ്ല്യൂ വാങ്ങുന്നതിനുള്ള ഡൗണ്‍ പേയ്‌മെന്റ് നല്‍കാന്‍ ഈ തുക വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരണമെന്നും പിന്‍വാങ്ങരുതെന്നുമാണ് അനീഷിന് എല്ലാവരോടും പറയാനുള്ളത്.

ചരണ്‍ ദീപ് സിങ്, നാലാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ആഴ്ച-1

ഇന്ത്യക്കാരനായ ചരണ്‍ ദീപ് സിങ് ആണ് 100,000 ദിര്‍ഹം നേടിയ നാലാമത്തെ വിജയി. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് മൂന്നിനാണ് അദ്ദേഹം 085959 എന്ന നമ്പരിലുള്ള സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

ഓഗസ്റ്റ് മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്ന ഉപഭോക്താക്കളുടെ പേരുകള്‍ ഓട്ടോമാറ്റിക് ആയി എല്ലാ ആഴ്ചയിലും നാല് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന പ്രതിവാര നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടും. പ്രൊമോഷന്‍ കാലയളവില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സെപ്തംബര്‍ മൂന്നിലെ നറുക്കെടുപ്പിലൂടെ ഗ്രാന്‍ഡ് പ്രൈസായ 20 മില്യന്‍ ദിര്‍ഹവും മറ്റ് ഒമ്പത് വന്‍ തുകയുടെ സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.  www.bigticket.ae വഴിയോ അബദാബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകള്‍ വഴിയോ ഓഗസ്റ്റ് 31 വരെ ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റും സന്ദര്‍ശിക്കുക.

ഓഗസ്റ്റിലെ പ്രതിവാര നറുക്കെടുപ്പ് തീയതികള്‍

പ്രൊമോഷന്‍ 1: 1-10 ഓഗസ്റ്റ്, നറുക്കെടുപ്പ് തീയതി- 11 ഓഗസ്റ്റ് (വെള്ളി)

പ്രൊമോഷന്‍ 2: 11-17 ഓഗസ്റ്റ്, നറുക്കെടുപ്പ് തീയതി – 18 ഓഗസ്റ്റ് (വെള്ളി)

പ്രൊമോഷന്‍ 3: 18-24 ഓഗസ്റ്റ്, നറുക്കെടുപ്പ് തീയതി- 25 ഓഗസ്റ്റ് (വെള്ളി)

പ്രൊമോഷന്‍ 4: 25-31 ഓഗസ്റ്റ്, നറുക്കെടുപ്പ് തീയതി- സെപ്തംബര്‍ 1 (വെള്ളി)

*പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here