റിയാദ്: സൗദി അറേബ്യയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് മടങ്ങാത്തത്.
ഇവയുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. ഈ കാക്കകളുടെ എണ്ണം ഉയര്‍ന്നതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ ഭക്ഷിക്കുന്നു. ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്.