ന്യൂഡൽഹി:ലോധി ഗാർഡനിലെ പുരാതന മുസ്‌ലിം പള്ളിയിൽ യോഗ ചെയ്ത് ടൂറിസ്റ്റുകൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കെട്ടിടത്തിൽ യോഗ ക്ലാസ് നടത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
Yoga classes inside the historic mosque at Lodhi Garden, but ASI doesn’t give a damn . They only come into action if someone do namaz quietly in a corner of the Masjid. Jis ki lathi, uski bhains. pic.twitter.com/FzKXq1n753
— shahid siddiqui (@shahid_siddiqui) August 5, 2023
Yoga classes inside the historic mosque at Lodhi Garden. pic.twitter.com/Q0BBeS0UNM
— Shuja (@shuja_2006) August 5, 2023
A video of people doing yoga in the historical mosque of Lodhi Garden in Delhi surfaced. Former MP and journalist Shahid Siddiqui tweeted and wrote, "Why no SI action against those who do yoga in the mosque, if a Muslim had offered Namaz on the side of the mosque, action would… pic.twitter.com/gwySRLWjR5
— TIND Posting (@tindposting) August 5, 2023
പൗരാണിക മസ്ജിദിൽ യോഗ നടത്തിയിട്ടും എഎസ്‌ഐ നടപടി സ്വീകരിച്ചിട്ടില്ലെന്നും മസ്ജിദിന്റെ ഏതെങ്കിലും മൂലയിൽ നമസ്‌കാരം നടത്തിയിരുന്നുവെങ്കിൽ അവർ നടപടി സ്വീകരിക്കുമായിരുന്നെന്നും നയി ദുൻയാ എഡിറ്ററും മുൻ എംപിയുമായ ഷാഹിദ് സ്വീദ്ദീഖി ട്വിറ്ററിൽ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.
Read More:ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായ അരവിന്ദ് ശേഖര്‍ അന്തരിച്ചു
കെട്ടിടം മസ്ജിദിന്റേതാണെന്നും നമസ്‌കാരത്തിനായുള്ള സ്ഥലമാണെന്നും ഗൗതം നിഷാന്ത് ട്വിറ്ററിൽ കുറിച്ചു. ഒരു പൊതു പാർക്കിൽ ക്ഷേത്രമുണ്ടെങ്കിൽ അവിടെ പൂജ ചെയ്യുന്നത് ആരും എതിർക്കില്ലെന്നും എന്നാൽ ജനങ്ങൾ വന്ന് കസർത്തുകൾ കാണിച്ചാൽ എങ്ങനെയെരിക്കുമെന്നും അദ്ദേഹം ചോദിച്ചു.