തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കള്‍ വ്യാഴാഴ്ച മുതല്‍ ബൂത്ത് സന്ദര്‍ശനം നടത്തും. അടുത്ത പത്ത് ദിവസങ്ങള്‍ കൊണ്ട് നേതാക്കള്‍ എല്ലാ ബൂത്തുകളിലും എത്തുന്ന തരത്തിലാണ് പരിപാടി ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരു നേതാവ് രണ്ടു ബൂത്തുകളാണ് സന്ദര്‍ശിക്കുക. രണ്ട് ദിവസം പൂര്‍ണ്ണമായും ബൂത്തുകളില്‍ തങ്ങും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി ബൂത്തും ചെറുഗോളി ബൂത്തും സന്ദര്‍ശിക്കും.
സമൂഹത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് മോദി സര്‍ക്കാരിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായം കേള്‍ക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കും. പതിനായിരം നേതാക്കളാണ് ബിജെപി തീരുമാനപ്രകാരം ബൂത്തുകളിലേക്കെത്തുക.