വീണ്ടും അമ്പത് കടന്ന് താപനില, യുഎഇയിൽ പുറത്തിറങ്ങാൻ വയ്യ; മൂടൽമഞ്ഞിൽ റെഡ് അലർട്ട്

0
136

അബുദാബി: യുഎഇയിൽ ചൂട് അതികഠിനമായി തുടരും. ബുധനാഴ്ച രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. രാജ്യത്ത് താപനില ഇന്ന് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. പടിഞ്ഞാറൻ മേഖലയിലാകും ഇന്ന് ചൂട് കഠിനമാവുക. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ഇന്ന് താപനില ഉയരും.

50.2 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. യുഎഇ പ്രാദേശിക സമയം 15:15 ന് ഒവ്തൈദിൽ (അൽ ദഫ്ര മേഖല)യിലാണ് താപനില 50 കടന്നത്. ചൂട് അതികഠിനമായതിനെ തുടർന്ന് പകൽ സമയം പുറത്തിറങ്ങുന്നത് അസാധ്യമാവുകയാണ്.

വ്യാഴാഴ്ച രാവിലെ, യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് മൂടൽമഞ്ഞ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലെ ചില പ്രദേശങ്ങളിൽ ദൂരകാഴ്ച്ച കുറവായിരിക്കും. ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയിൽ വാഹനമോടിക്കാനും അധികാരികൾ അഭ്യർത്ഥിച്ചു.

രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ചില സമയങ്ങളിൽ ശക്തമായേക്കും. അറബിക്കടലിലും ഒമാൻ കടലിലും കടൽ സാധാരണനിലയിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here