രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്കിയ വിവരം അനുസരിച്ച് 2020-ല്‍ 581 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന് ഇന്ന് 1100 രൂപയിലധികമാണ് വില. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാചകവാതക വില മുഖ്യ പ്രചാരണായുധമാക്കാനിരിക്കുകയാണ് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും. പാവപ്പെട്ടവര്‍ക്ക് 500 രൂപയ്ക്കുള്ളില്‍ പാചക വാതകം വിതരണം ചെയ്യുമെന്നാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം. രാജസ്ഥാനില്‍ ഇതിനോടകം ഗഹ്ലോത്ത് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
Home Latest news മൂന്ന് വര്‍ഷം കൊണ്ട് വില ഇരട്ടിയായി, സബ്സഡി അപ്രത്യക്ഷമായി; തിരഞ്ഞെടുപ്പുകളില്‍ എല്‍.പി.ജി കത്തുമോ….