ഏഷ്യാ കപ്പ്, ലോകകപ്പ് തുടങ്ങിയ ഇവന്റുകൾക്ക് ‘തുറുപ്പുചീട്ട്’ ആയി കണക്കാക്കാവുന്ന നിരവധി യുവതാരങ്ങൾ ഉള്ളതിനാൽ ഇന്ത്യ തങ്ങളുടെ സ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കുന്നില്ലെന്ന് ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം ചാമിന്ദ വാസ് കരുതുന്നു. ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിലാണ് ഇന്ത്യ ആദ്യം കളിക്കുക, ശേഷം ഓസ്‌ട്രേലിയക്ക് എതിരെ ഏകദിന പരമ്പരയും തുടർന്ന് ഒക്ടോബർ 5 മുതൽ ആരംഭിക്കുന്ന ഐസിസി പുരുഷ ലോകകപ്പിന് അവർ ആതിഥേയത്വം വഹിക്കും.
വാസ് പറഞ്ഞത് ഇങ്ങനെ: “ഇന്ത്യൻ ടീമിനെ കുറിച്ച് പറയുകയാണെങ്കിൽ, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മാത്രമല്ല ട്രംപ് കാർഡുകൾ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങിയ നിരവധി യുവ ക്രിക്കറ്റ് താരങ്ങൾ ട്രംപ് കാർഡുകളാണ്. യശസ്വി (യശസ്വി ജയ്‌സ്വാൾ) നന്നായി കളിക്കുന്നു, ഗിൽ നന്നായി കളിക്കുന്നു, ഇന്ത്യയിൽ നിരവധി പ്രതിഭകളുണ്ട്. എല്ലാവരും മത്സരബുദ്ധിയുള്ളവരായിരിക്കും. ബാറ്റിംഗിന്റെ കാര്യം വരുമ്പോൾ, ഇന്ത്യ എല്ലായ്‌പ്പോഴും വിരാടിനെയും രോഹിതിനെയും ആശ്രയിക്കുന്നു എന്ന് ഞാൻ കരുതുന്നു, എന്നാൽ അവർ കളിക്കാത്തപ്പോഴും ഇന്ത്യ ജയിച്ച മത്സരങ്ങൾ നിരവധിയാണ്.”
ലങ്കൻ പ്രീമിയർ ലീഗിൽ (എൽപിഎൽ) കൊളംബോ സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ബൗളിംഗ് കോച്ചായ ചാമിന്ദ ജസ്പ്രീത് ബുംറയുടെ ടീമിലെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയും അദ്ദേഹം ഫിറ്റ്നസ് ആയാൽ ലോകകപ്പിൽ ഇന്ത്യയ്ക്ക് അത് വലിയ നേട്ടമാകുമെന്നും പറഞ്ഞു.
2022 സെപ്തംബർ മുതൽ പ്രവർത്തനരഹിതനായ ബുംറ പുനരധിവാസത്തിന്റെ അവസാന ഘട്ടത്തിലാണ്.
“ഇത് എളുപ്പമായിരിക്കില്ല, പക്ഷേ ജസ്പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളാണെന്ന് നമുക്കറിയാം അദ്ദേഹം പ്രകടനം നടത്തിയ രീതി, അദ്ദേഹം വളരെ സ്ഥിരതയുള്ള കളിക്കാരനാണ്. ഇന്ത്യ ശരിക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കാൻ നോക്കുകയാണ്. എന്നാൽ പരിക്ക് താരങ്ങളുടെ ജീവിതത്തിൽ വന്നുപോകുന്ന ഒന്നാണ്. അതിനെ തടയാൻ പറ്റില്ല. അവൻ ഫിറ്റായാൽ അത് ഇന്ത്യക്ക് നേട്ടമായിരിക്കും. “