25 യാത്രക്കാരുമായി പോയ ബസ് നദിയുടെ കുത്തൊഴുക്കിൽ കുടുങ്ങിയപ്പോള്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

0
290

ബിജ്‍നോര്‍: കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ്. നദികള്‍ കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. ബിജ്നോറില്‍ പുഴ കരകവിഞ്ഞൊഴുകിയതുമൂലം ഗതാഗതം നഷ്ടപ്പെട്ടു. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ടുപോയെ ബസിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കോട്ടവാലി നദി കര കവിഞ്ഞതുമൂലം ഹർദിവാർ-ബിജ്‌നോർ റോഡിലെ മണ്ഡവാലി മേഖലയിലാണ് ബസ് കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് കാരണമായിരുന്നു. നിറയെ യാത്രക്കാരുമായി പോയ ബസാണ് കുടുങ്ങിയത്. കുത്തിയൊലിക്കുന്ന വെള്ളം കണ്ട് ചിലർ ജനാലകളിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവർ നിസ്സഹായരായി സീറ്റിൽ ഇരിക്കുന്നത് കാണാം.തുടര്‍ന്ന് യാത്രക്കാരെ സഹായിക്കാന്‍ ക്രയിനും ഉപയോഗിക്കേണ്ടി വന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനം മറിഞ്ഞു വീഴുന്നത് തടയാൻ ശ്രമം നടത്തിയെന്നാണ് റിപ്പോർട്ട്.

ഈയിടെ ഡെറാഡൂണിൽ ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ബസും വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരുന്നു. ബസിന്‍റെ ജനാലകള്‍ വഴി യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here