കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവേട്ട; വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

0
230

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവേട്ട. രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയും പകലുമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കരിപ്പൂരിലിറങ്ങിയ നാല് യാത്രക്കാരില്‍ നിന്നാണ് 4,580 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചത്.

രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സിലെത്തിയ പാലക്കാട് കൂറ്റനാട് സ്വദേശി പുത്തന്‍വളപ്പില്‍ റിഷാദില്‍നിന്ന് (32) 1034 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാല് ക്യാപ്‌സൂളുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഷാമിലില്‍നിന്ന് (21) 850 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം തവനൂര്‍ സ്വദേശി ചോമയില്‍ മുഹമ്മദ് ഷാഫിയില്‍നിന്ന് (41) 1537 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ അഞ്ചു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ ദുബൈയില്‍നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ മലപ്പുറം തിരുനാവായ സ്വദേശി വെള്ളത്തൂര്‍ ഷിഹാബുദ്ദീന്‍ (38) 1159 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂലുകളുമായാണ് പിടിയിലായത്. തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി കസ്റ്റംസ് അറിയിച്ചു.

നേരത്തെ, കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1762 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു മലപ്പുറം അഞ്ചച്ചവിടി അന്നാരത്തൊടിക ഷംനാസി (34)നെ അറസ്റ്റിലായത്. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യയുടെ ജി9 459 വിമാനത്തിലെത്തിയ ഇയാളെ രസഹ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പിടികൂടിയത്.

കോഴിക്കോട് ഡിആര്‍ഐ വിഭാഗമാണ് ഇയാളെക്കുറിച്ച് കസ്റ്റംസിന് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇയാളെ പിടികൂടി പ്രത്യേക മുറയിലേക്ക് മാറ്റിയിരുന്നു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഷംനാസ് സ്വര്‍ണ്ണം കടത്തിയെന്ന് സമ്മതിച്ചത്. അടിവസ്ത്രത്തില്‍ അറയുണ്ടാക്കിയും മലദ്വാരത്തിനുള്ളിലും ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് 1,05,54,380 രൂപ വിലവരുമെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here