ടൈറ്റൻ അന്തര്‍വാഹിനി ദുരന്തത്തിന്‍റെ ആനിമേഷന്‍ വീഡിയോ ട്രന്‍റിംഗ് ലിസ്റ്റില്‍ !

0
282

ടൈറ്റാനിക് കപ്പലിന്‍റെ ദുരന്തക്കാഴ്ചകള്‍ തേടി കടലിന്‍റെ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ട ടൈറ്റന്‍ അന്തര്‍വാഹിനി തകര്‍ന്നത് ചുറ്റുമുണ്ടായിരുന്ന ജലത്തിന്‍റെ ഉയര്‍ന്ന ഹൈഡ്രോസ്റ്റാറ്റിക് മര്‍ദ്ദം മൂലമാണെന്ന് വ്യക്തമാക്കുന്ന ആനിമേഷന്‍ വീഡിയോ വൈറലാകുന്നു. മൂന്ന് സഞ്ചാരികളടക്കം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ വീഡിയോ നെറ്റിസണ്‍സിനിടെയില്‍ വലിയ ചര്‍ച്ചയായി. ദുരന്തത്തിന്‍റെ കാരണവും അനന്തരഫലവും സമുദ്ര ശാസ്ത്രജ്ഞരും സമുദ്ര വ്യാപാര സംഘടനകളും വിവിധ രീതികളിൽ ഇതിനകം വിവരിച്ചിട്ടുണ്ട്. ഇതിനിടെയാണ് ടൈറ്റന്‍ സബ്മെര്‍സിബിള്‍ ഏങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്ന് സചിത്ര സഹിതം കാണിക്കുന്ന ഒരു ആനിമേഷന്‍ വീഡിയോ വൈറലായത്. വീഡിയോ നിലവില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചു.

AiTelly എന്ന യൂട്യൂബ് ചാനലില്‍ നിന്ന് ജൂണ്‍ 30 നാണ് പോസ്റ്റ് ചെയ്തത്. ആറ് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം തൊള്ളൂറ്റിയഞ്ച് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 2023 ജൂൺ 18 ന് ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ സബ് റഡാറിൽ നിന്ന് ടൈറ്റന്‍ അപ്രത്യക്ഷമായി. പിന്നീട് നാല് ദിവസത്തോളം നീണ്ടുനിന്ന തിരച്ചിലിന് ശേഷം, അന്തര്‍വാഹിനി തകര്‍ന്നതായി സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍, 2,50,000 ഡോളർ വീതം നൽകിയ മൂന്ന് വിനോദ സഞ്ചാരികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു.

ടൈറ്റന്‍ സ്ഫോടനം സംഭവിച്ചതെങ്ങനെയെന്ന് അനിമേഷന്‍റെ സഹായത്തോടെ വീഡിയോയില്‍ വിശദീകരിക്കുന്നു. ഒരു മില്ലി സെക്കൻഡിന്‍റെ ഒരു അംശത്തിനുള്ളിൽ സംഭവിച്ച, ചുറ്റുമുള്ള ജലത്തിന്‍റെ ഉയർന്ന ഹൈഡ്രോസ്റ്റാറ്റിക് മർദ്ദമാണ് സ്ഫോടനത്തിന് കാരണമായതെന്ന് ആനിമേഷൻ വീഡിയോയില്‍ പറയുന്നു. “ടൈറ്റാനിക് സ്ഥിതിചെയ്യുന്ന ആഴത്തിൽ, ഒരു ചതുരശ്ര ഇഞ്ചിന് ഏകദേശം 5,600 പൗണ്ട് മർദ്ദമുണ്ട്. അത് ഉപരിതലത്തിൽ നമ്മള്‍ അനുഭവിക്കുന്ന സമ്മർദ്ദത്തിന്‍റെ ഏതാണ്ട് 400 മടങ്ങാണ്.  സമുദ്രത്തിന്‍റെ ആഴം കൂടുന്നതിനനുസരിച്ച് അതിന്‍റെ ഉപരിതലത്തിൽ ഒരു ശക്തി അനുഭവപ്പെടുന്നു. അന്തര്‍വാഹിനിയുടെ പ്രധാന ഹാളിന് താങ്ങാവുന്നതിലും അധികമായി മര്‍ദ്ദം കൂടുമ്പോള്‍ അത് പൊട്ടിത്തെറിക്കുന്നുവെന്ന് വീഡിയോയില്‍ പറയുന്നു. ടൈറ്റന്‍ അന്തര്‍വാഹിനിയുടെ പ്രധാന ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത് കര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ്. മര്‍ദ്ദം താങ്ങാനാകാതെ ഇത് പെട്ടിത്തെറിക്കുകയായിരുന്നു.  ആനിമേഷന്‍ വീഡിയോ നെറ്റിസണ്‍സിനിടെയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here