യുകെയിലെ കാന്‍വി ഐലന്‍ഡിലെ താമസക്കാരന്‍ തന്‍റെ അയല്‍പക്കത്ത് ഒരു സ്ത്രീ നിര്‍ത്താതെ നിലവിളിക്കുകയാണെന്ന് പരാതിപ്പെട്ട്, ജൂലൈ 11 തിയതി കാൻവി ഐലൻഡിലെ എസ്സെക്‌സ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഒരു ‘ക്രൈം സീന്‍’ മണത്ത പോലീസ് പരാതി വിളിച്ച് അറിയിച്ച സ്റ്റീവ് വുഡിന്‍റെ വീട്ടിലേക്ക് മൂന്ന് വാഹനങ്ങളിലായാണ് പാഞ്ഞെത്തിയത്. സ്റ്റീവ് വുഡുമായി സംഭവത്തെ കുറിച്ച് ചോദിച്ച് അറിഞ്ഞ പോലീസ് പ്രദേശം മുഴുവനും അരിച്ച് പെറുക്കി. ഒടുവില്‍ ആ ‘നിലവിളിക്കുന്ന സ്ത്രീ’യെ പോലീസ് കണ്ടെത്തി. അത് സ്റ്റീവിന്‍റെ അയല്‍പക്കത്ത് നിന്നായിരുന്നില്ല. മറിച്ച് സ്റ്റീവിന്‍റെ വീട്ടില്‍ നിന്ന് തന്നെയായിരുന്നു ആ നിലവിളികള്‍ ഉയര്‍ന്നിരുന്നത്. അത് സ്റ്റീവ് വളര്‍ത്തുന്ന ‘തത്ത’കളില്‍ ഒന്നാണെന്ന് അറിഞ്ഞപ്പോള്‍ പോലീസും അതിശയപ്പെട്ടു.
കാൻവി ദ്വീപ് സ്വദേശിയായ സ്റ്റീവ് വുഡ്സ്, കഴിഞ്ഞ 21 വർഷമായി പക്ഷികളെ പരിപാലിക്കുന്നു. അദ്ദേഹത്തിന് നിലവിൽ ബഡ്‌ജികൾ, നീല-സ്വർണ്ണ മക്കാവ്, ഒരു ഹാൻസ് മക്കാവ്, രണ്ട് ആമസോൺ തത്തകൾ, എട്ട് ഇന്ത്യൻ റിംഗ്‌നെക്കുകൾ, പച്ച ചിറകുള്ള മക്കാവുകൾ എന്നിവ സ്വന്തമായുണ്ട്. ബിബിസിയോട് സംഭവത്തെ കുറിച്ച് വിശദീകരിക്കുമ്പോള്‍, സ്റ്റീവ് പറഞ്ഞത്, ‘ തന്‍റെ പക്ഷികൾ രാവിലെയാണ് പൊതുവെ ശബ്ദമുണ്ടാക്കുന്നതെന്നും എന്നാൽ, ആ പ്രത്യേക ദിവസം ‘ഫ്രെഡി’ എന്ന് പേരുള്ള തത്തകളിൽ ഒന്നിന് പ്രത്യേകിച്ച് ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്നത്തിലായിരുന്നുവെന്നായിരുന്നു.
‘ചിരിച്ചുകൊണ്ടിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞാൻ വാതിൽ തുറന്നു, അവർ പറഞ്ഞു, ‘വിഷമിക്കേണ്ട സുഹൃത്തേ, ഇവനെയാണ് നമുക്ക് സംശയം തോന്നിയത്.’ ഞാന്‍ ചോദിച്ചു, ‘ഞാൻ എന്താണ് ചെയ്തത്?’, സ്റ്റീവ് ബിബിസിയോട് പറഞ്ഞു. ‘നിങ്ങളുടെ വീട്ടില്‍ നിന്നായിരുന്നു ആ നിലവിളി ഉയര്‍ന്നത്. സ്ത്രീ നിലവിളിക്കുന്നെന്ന പരാതി കിട്ടി, ഞങ്ങള്‍, എല്ലാം ശരിയാണോയെന്ന് അന്വേഷിക്കാന്‍ വന്നതാണ്.’ പോലീസ് പറഞ്ഞു. ‘പോലീസ്, എല്ലാം ശരിയായി തന്നെയാണ് ചെയ്തത്. പരാതി കിട്ടിയപ്പോള്‍ അവര്‍ വളരെ പെട്ടെന്ന് വന്ന് കാര്യങ്ങള്‍ അന്വേഷിച്ചു. എന്‍റെ ഭാഗത്ത് മോശം അനുഭവങ്ങളൊന്നുമില്ല.’ സ്റ്റീവ്, ബിബിസിയോട് പറഞ്ഞു.