കമ്പിവേലി ബോർഡിലെ നമ്പറിൽ വിളിച്ച് അശ്ലീല സംസാരം; യൂട്യൂബർ ‘തൊപ്പി’ അറസ്റ്റിൽ

0
281

ശ്രീകണ്ഠാപുരം: ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. കമ്പിവേലി നിർമിച്ചു നൽകി ഉപജീവനം കഴിക്കുന്ന കൊല്ലറക്കല്‍ സജി സേവ്യർ എന്നയാളാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്.

കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ സജി സേവ്യർ തന്റെ ഫോൺ കമ്പർ സഹിതമുള്ള ബോർഡ് സ്ഥാപിക്കാറുണ്ട്. മാങ്ങാട് ഇത്തരത്തിൽ സ്ഥാപിച്ച ബോർഡിൽ നിന്ന് സജിയുടെ നമ്പറെടുത്ത് തൊപ്പി വിളിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തൊപ്പിയുടെ അനുയായികളായ നിരവധി പേർ തന്നെ വിളിച്ച് മോശമായി സംസാരിച്ചെന്ന് സജി പരാതിയിൽ പറയുന്നു.

ജൂലൈ അഞ്ചിന് സജി സേവ്യർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകിയത്. എസ്.എച്ച്.ഒ രാജേഷ് മാരാങ്കലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തൊപ്പിയെ പിടികൂടിയത്.

പൊതുവേദിയിൽ അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്ന പരാതിയിൽ തൊപ്പിയെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് അശ്ലീല പദപ്രയോഗമുള്ള പാട്ടു പാടി, ഗതാഗത തടസ്സം ഉണ്ടാക്കി എന്ന പരാതിയിലായിരുന്നു കേസ്. ഇത് കൂടാതെ അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here