സോഷ്യല്‍മീഡിയ വ്യാജ പ്രചരണങ്ങളെ സൂക്ഷിക്കുക! മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

0
278

തി​രു​വ​ന​ന്ത​പു​രം(www.mediavisionnews.in):  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് സൂക്ഷിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി വൈദ്യുതി നിലയ്ക്കുമെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്.

കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയതായും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here