ബി.ജെ.പി ബന്ധം ഉപേക്ഷിച്ച നടന് ഭീമന് രഘു ഇനി സി.പി.എമ്മിനൊപ്പം. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തി നേതാക്കളെ സന്ദര്‍ശിച്ചു. ജയിക്കാന്‍ വേണ്ടിയല്ല ബി.ജെ.പിയിലേക്ക് പോയതെന്നും അവിടെ വലിയ പ്രയാസം അുഭവിച്ചെന്നും ഭീമന് രഘു പറഞ്ഞു. ബി.ജെ.പി. താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയിൽ നിന്ന ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. അധ്യക്ഷനെന്ന നിലയില്‍ കെ.സുരേന്ദ്രന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും നടൻ ഭീമൻ രഘു മനോരമ ന്യൂസിന്നോട് പറഞ്ഞു.