പരിശീലന മത്സരത്തിൽ താണ്ഡവമാടി രോഹിത്തും ജയ്‌സ്വാളും, കരീബിയൻ പര്യാടനത്തിൽ അടിച്ചുതകർക്കാൻ നായകനും പിള്ളേരും; അതിനുള്ള വലിയ അടയാളം കിട്ടി കഴിഞ്ഞു; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
172

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റതിന് ശേഷം, അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിന് ഉള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിന്റെ ഒരുക്കമായി ഇന്ത്യയുടെ കരീബിയൻ പര്യാടനത്തിനുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തേത് ആരംഭിക്കാൻ പോകുന്നു. ഇത് ഡൊമിനിക്കയിലെ റോസോവിൽ ജൂലൈ 12 മുതൽ ആരംഭിക്കുന്നു. ഇത് ഇരു ടീമുകൾക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ 2023-2025 സൈക്കിളിന്റെ തുടക്കം കൂടിയാകും.

രോഹിത് ശർമ്മയും കൂട്ടരും നിലവിൽ ബാർബഡോസിലാണ്, കരീബിയൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ടീം ഇപ്പോൾ. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ദ്വിദിന പരിശീലന മത്സരത്തിലാണ് ഇന്ത്യൻ തീം ഇപ്പോൾ പങ്കെടുക്കുന്നത് . പരിശീലന സെഷനിൽ നിന്നുള്ള ചില വീഡിയോകൾ ഇപ്പോൾ പുറത്തുവന്നു, അവിടെ ക്യാപ്റ്റൻ രോഹിത് ശർമ്മയും യുവതാരം യശസ്വി ജയ്‌സ്വാളും അടിച്ചുതകർക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പരമ്പരയിൽ ഇരു താരങ്ങളും തന്നെ ആയിരിക്കും ഇന്ത്യയുടെ ഓപ്പണമാരുമായി കളത്തിൽ ഇറങ്ങുക എന്നും ഉറപ്പായി കഴിഞ്ഞു. വമ്പനടികൾക്കുള്ള മൂഡിൽ ആയിരുന്നു രോഹിത് എങ്കിൽ ക്ലാസിക്ക് ഷോട്ടുകൾ കളിക്കാൻ ആയിരുന്നു ജയ്‌സ്വാളിന് താത്പര്യം.

WTC ഫൈനൽ തോറ്റതിന് ശേഷം ഇന്ത്യൻ ടീം ഒരുപാട് വിമർശനങ്ങൾ നേരിട്ടുഫൈനലിൽ ഫോമിലാകാൻ ബുദ്ധിമുട്ടിയ പൂജാരയെ ഒഴിവാക്കിയാണ് ഇന്ത്യൻ ടീം പരമ്പരക്ക് ഇറങ്ങുന്നത്. ഈ കാലയളവിൽ ഇന്ത്യയുടെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പൂജാര.

ഇന്ത്യ അതിനാൽ തന്നെ പുതിയ ഓപ്ഷനുകൾ തേടുകയാണ്. ശുഭ്‌മാൻ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് ഇറക്കി ജയ്‌സ്വാളിനെയോ ഗെയ്‌ക്‌വാദിനെയോ ഉപയോഗിച്ച് ഓപ്പൺ ചെയ്യുക എന്നതാണ്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ഗില്ലിന് ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ തന്റെ ക്ലാസ് പ്രകടമാക്കാൻ സാധിക്കും എന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്.

രണ്ട് വൈറ്റ് ബോൾ ഫോർമാറ്റുകളിൽ യഥാക്രമം 65.55, 40.40 എന്നിങ്ങനെയാണ് ഗില്ലിന്റെ ശരസാഹാരി. എന്നിരുന്നാലും, ടെസ്റ്റിൽ, ഗില്ലിന്റെ ശരാശരി 16 മത്സരങ്ങളിൽ നിന്ന് 32.89 ആണ്, ഒരുപക്ഷേ നമ്പർ 3 തന്റെ കഴിവുകൾ കാണിക്കാൻ അദ്ദേഹത്തിന് അനുയോജ്യമായ സ്ഥലമായിരിക്കും. ആദ്യ ടെസ്റ്റിൽ ഇന്ത്യ എങ്ങനെ അണിനിരക്കുമെന്നത് കൗതുകകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here