മരിച്ചു എന്ന് കരുതിയ ആളുകൾ ജീവിതത്തിലേക്ക് തിരികെ വന്ന വാർത്തകൾ അടുത്തിടെ നമ്മൾ വായിച്ചിട്ടുണ്ടാകും. അതുപോലെ തായ്‍ലൻഡിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ച് സ്വന്തം ശവസംസ്കാരത്തിനായി കൊണ്ടുപോകവെ വഴിയിൽ വച്ച് ഉണർന്നു.
മരിച്ചു എന്ന് കരുതിയ ആളുകൾ ജീവിതത്തിലേക്ക് തിരികെ വന്ന വാർത്തകൾ അടുത്തിടെ നമ്മൾ വായിച്ചിട്ടുണ്ടാകും. അതുപോലെ തായ്‍ലൻഡിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ച് സ്വന്തം ശവസംസ്കാരത്തിനായി കൊണ്ടുപോകവെ വഴിയിൽ വച്ച് ഉണർന്നു.
ജൂൺ 29 -ന് ഒരു ആശുപത്രിയിൽ നിന്ന് ഉഡോൺ താനി പ്രവിശ്യയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു ചാറ്റപോൺ ശ്രീഫോൺല എന്ന 49 -കാരിയെ. ഒരു വാനിനുള്ളിലായിരുന്നു യാത്ര. യാത്രാമധ്യേ വാനിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരാണ് ചാറ്റപോൺ മരിച്ചതായി സംശയിക്കുന്നത്. പിന്നീട്, അവർ അത് സ്ഥിരീകരിക്കുകയും ചെയ്തു. ചാറ്റപോണിന്റെ അമ്മ മാലി ബന്ധുക്കളെ വിളിച്ച് മകളുടെ മരണവിവരം അറിയിക്കുകയും ചെയ്തു.
ചാറ്റപോൺ ആശുപത്രിയിൽ കാൻസറിനുള്ള ചികിത്സയിലായിരുന്നു. എന്നാൽ, അവൾ അതിജീവിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അങ്ങനെ അവസാനകാലം തങ്ങളോടും ബന്ധുക്കളോടും ഒക്കെ ഒപ്പം അവൾ കഴിഞ്ഞോട്ടെ എന്ന് കരുതിയാണ് അമ്മ അവളെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ, വീട്ടിലേക്കുള്ള യാത്രാമധ്യേ അവൾ മരിച്ചതായി ആരോഗ്യപ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇത് കേട്ട അവളുടെ അമ്മയും ബന്ധുക്കളും ആകെ തകർന്നുപോയി.
അങ്ങനെ വീട്ടിലേക്ക് പോകാനിരുന്ന വാൻ വാട്ട് ശ്രീ ഫഡുങ് പട്ടണ ക്ഷേത്രത്തിലേക്ക് പോയി. മൃതദേഹം രാത്രിയിൽ അവിടെ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ബുദ്ധാചാരം പിന്തുടരുന്ന കുടുംബം വളരെ പെട്ടെന്ന് തന്നെ ശവസംസ്കാരത്തിനുള്ള ഒരുക്കവും ആരംഭിച്ചു. എന്നാൽ, അതിനിടയിൽ അപ്രതീക്ഷിതമായി ചാറ്റപോൺ മിഴി തുറക്കുകയായിരുന്നു. ഇത് കണ്ടതോടെ അവളുടെ അമ്മയ്ക്ക് സന്തോഷമായി. വിവരമറിഞ്ഞതോടെ മറ്റ് ബന്ധുക്കൾക്കും.
കണ്ണ് തുറന്ന ചാറ്റപോണിനെ ഉടനെ തന്നെ ബാൻ ഡംഗ് ക്രൗൺ പ്രിൻസ് ഹോസ്പിറ്റലിൽ എത്തിച്ചു. മകളും ചാറ്റപോണിനൊപ്പം കൂടെയുണ്ട്.