മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ബസ് തീ പിടിച്ച് പൊട്ടിത്തെറിച്ച് 25 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യവാത്മാല്‍– പുണെ ബസാണ് സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് ഹൈവേയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ബുല്‍ധാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞതിന് പിന്നാലെ തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.