ഇന്ത്യയുടെയും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും നായകൻ എന്ന നിലയിൽ തന്റേതായ റേഞ്ച് സൃഷ്‌ടിച്ച ധോണി ക്യാപ്റ്റൻ കൂൾ എന്ന പേരിലാണ് ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നത്. എതിരാളികൾ പോലും അംഗീകരിച്ച ധോണിയുടെ ഈ കൂൾ മൈൻഡ് ഏറ്റവും പ്രതിസന്ധി കത്തിൽ പോലും യാതൊരു സമ്മർദ്ദവും ഇല്ലാതെ നില്ക്കാൻ നായകന് സാധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. എന്നിരുന്നാലും, 2023ലെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് ശേഷം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ഈ കൂൾ പദവി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം സെവാഗ്.
പാറ്റ് കമ്മിൻസ് ബോളിങ്ങിൽ മഥാരം ആയിരുനിൽ തിളങ്ങിയത് തോൽവി ഉറപ്പിച്ച കത്തിൽ നിന്ന് മനോഹരമായ ബെറിംഗ് കാഴ്ചവെച്ച് നാലാം ഇന്നിങ്സിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാനും താരത്തിനായി. വിജയിക്കാൻ 282 റൺസ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 209/7 എന്ന നിലയിൽ നിൽക്കുകയായിരുന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വിക്കറ്റ് കീപ്പർ-ബാറ്റർ അലക്‌സ് കാരിക്കൊപ്പം ക്രീസിൽ എത്തിയപ്പോൾ. കാരിപുറത്തായ ശേഷം നാഥൻ ലിയോണിനൊപ്പം ഉണ്ടാക്കിയ 55 റൺ കൂട്ടുകെട്ടിൽ താരം ടീമിനെ വിജയവര കടത്തുക ആയിരുന്നു.
73 പന്തിൽ നിന്ന് 44 റൺസെടുത്ത കമ്മിൻസ്, ജോ റൂട്ടിന്റെ ഒരു ഓവറിൽ 2 സിക്സ് അടിച്ചിരുന്നു. ആ ഓവർ ആയിരുന്നു മത്സരത്തിലെ ട്വിസ്റ്റ്. കമ്മിൻസിനെ ലോക ക്രിക്കറ്റിലെ പുതിയ മിസ്റ്റർ കൂൾ എന്ന് വിശേഷിപ്പിച്ച വീരേന്ദർ സെവാഗ്, അദ്ദേഹത്തിന് ഇനിയും ഒരുപാട് അത്ഭുതങ്ങൾ ചെയ്യാൻ പറ്റുമെന്ന് പറഞ്ഞു.`
“എന്തൊരു ടെസ്റ്റ് മാച്ച്. സമീപകാലത്ത് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ച ക്രിക്കറ്റ്. ആദ്യ ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്യാനുള്ള ധീരമായ തീരുമാനമായിരുന്നു, പ്രത്യേകിച്ച് കാലാവസ്ഥ കണക്കിലെടുത്ത്. എന്നാൽ രണ്ട് ഇന്നിംഗ്സുകളിലും ഖവാജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം പാറ്റ് കമ്മിൻസ് ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മിസ്റ്റർ കൂൾ ആണ്. സമ്മർദ്ദത്തിൻകീഴിൽ എന്തൊരു ഇന്നിംഗ്സ്, ലിയോണുമായുള്ള ആ കൂട്ടുകെട്ട് ദീർഘകാലം ഓർത്തിരിക്കേണ്ട ഒന്നായിരിക്കും.” സെവാഗ് പറഞ്ഞു.