ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ‍ഇന്ന്; ഇന്ത്യയും സാക്ഷിയാകും

0
197

കോട്ടയം∙ 2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് (ജൂൺ 21) ഇന്ത്യയടക്കമുള്ള ഭൂമിയുടെ ഉത്തരാർധഗോളം സാക്ഷിയാകും. ഗ്രീഷ്മ അയനാന്തദിനമായ (Summer Solstice) ഇന്ന് ഉത്തരായനരേഖയ്ക്കു നേർമുകളിലാണ് സൂര്യന്റെ സ്ഥാനം. അതുകൊണ്ടാണ്  ഉത്തരാർധഗോളത്തിൽ ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത്.

ഏറ്റവും നീളം കുറഞ്ഞ രാത്രിക്കും ഉത്തരാർധ ഗോളം സാക്ഷിയാകും. അതേ സമയം, ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയുടെ ദിവസമായിരിക്കും ഇന്ന്.

ന്യൂഡൽഹിലെ സൂര്യോദയവും അസ്തമയവും

∙ഉദയം: 5.24 എഎം

∙അസ്തമയം: 7.23 പിഎം

∙പകൽ ദൈർഘ്യം: 13 മണിക്കൂർ 58 മിനിറ്റ് 01 സെക്കൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here