ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടു; മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

0
215

മംഗളൂരു: ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിക്കുകയായിരുന്നു. മൂഡുബിദ്രി പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here