മധ്യവയസ്‌കൻ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഒരുപാട് ആളുകൾക്ക് പരിക്കേൽക്കുകയും ക്രൂരമായ ആക്രമണത്തിന് ഇരയാകുകയും ചെയ്ത സംഭവം കാരണം നോട്ടിങ്ഹാം നഗരം വളരെ ഞെട്ടലോടെയാണ് ഇന്ന് രാവിലെ ഉണർന്നത്.
അതേസമയം, കൊല്ലപ്പെട്ടവരിൽ ഒരാളായ ബാർണബി വെബ്ബർ ഒരു യുവ ക്രിക്കറ്റ് കളിക്കാരനായിരുന്നു, ഒരു നിശാക്ലബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ പുലർച്ചെ 4 മണിയോടെ മോഷ്ടിച്ച പോലീസ് വാൻ ഉപയോഗിച്ചാണ് താരത്തിന് ആക്രമണം ഏൽക്കുന്നത്. ബിഷപ്പ്സ് ഹൾ ക്രിക്കറ്റ് ക്ലബ്ബിനായി വെബ്ബർ ക്രിക്കറ്റ് കളിക്കുക ആയിരുന്നു താരം . യുവതാരത്തിന്റെ ഭാവി വാഗ്ദാനമായി എല്ലാവരും വിലയിരുത്തുക ആയിരുന്നു. താരത്തിന്റെ മരണത്തിൽ ക്ലബ് അനുശോചനം രേഖപ്പെടുത്തി.
“ഇന്ന് രാവിലെ ഞങ്ങളുടെ പ്രിയ സുഹൃത്തും സഹതാരവുമായ ബാർണബി വെബ്ബറിന്റെ മരണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞു. 13/06/2023 ന് ഒരു രാത്രി കഴിഞ്ഞ് ഒരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ അതിരാവിലെ ബാർണി ആക്രമിക്കപ്പെട്ടു, അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു.
Also Read:പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്
“വെബ്സ്” 2021-ൽ ക്ലബ്ബിൽ ചേർന്നു, അതിനുശേഷം ഞങ്ങളുടെ ക്ലബിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് സ്വാധീനം ചെലുത്തി. ക്ലബ്ബിനായി 30-ലധികം മത്സരങ്ങൾ കളിച്ചു, 622 റൺസ് നേടി, 29 വിക്കറ്റ് വീഴ്ത്തി, അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കും.” ക്ലബ് കുറിച്ചു