സൈക്കിൾ യാത്രക്കാരന് 500രൂപ പിഴ ഇട്ട സംഭവം; പോലീസ് നാട്ടുകാരെ സ്വാധീനിച്ചു കേസ് ഒതുക്കാൻ ശ്രമിക്കുന്നു

0
235

മംഗൽപ്പാടി(www.mediavisionnews.in): ഇന്നലെ മംഗൽപാടി ഗവെർന്മെന്റ് ഹൈസ്കൂളിനടുത്ത്‌ വെച്ച് സൈക്കിൾ യാത്രക്കാരനും, ഉത്തർ പ്രദേശ് സ്വദേശിയുമായ കാസിം (26)എന്ന യുവാവിന് അമിതവേഗത്തിൽ സൈക്കിൾ ഓടിച്ചു എന്ന കുറ്റം ചുമത്തി 2000 രൂപ പിഴയടക്കാൻ നിർദേശിക്കുകയും ഒടുവിൽ, അഞ്ഞൂറ് രൂപ പിഴ ഈടാക്കി രസീത് നൽകുകയും ചെയ്ത സംഭവം വിവാദമായതോടെ തടിയൂരാൻ ശ്രമം. ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് അറിയിച്ചു

പോലീസ് പ്രദേശത്തെ ചില യുവാക്കളെ സ്വാധീനിച്ചു ഈ സംഭവത്തിൽ പോലീസ് നിരപരാധിയാണെന്നും, യുവാവാണ് പ്രതിയെന്നും വരുത്തിത്തീർക്കാൻ പോലീസ് സ്റ്റേഷനിലേക്കും, എസ്പി ഓഫീസിലേക്കും ഇവരോട് വിളിച്ചു പറയാനാണ് പോലീസ് ആവശ്യപ്പെട്ടത്.

താൻ പിഴ അടിച്ച റസീപ്റ്റും, തന്റെ കുത്തിക്കീറിയ സൈക്കിളുമായി കാസിം മീഡിയവിഷൻ ന്യൂസ് അടക്കമുള്ള പത്ര റിപോർട്ടർമാരോട് സംസാരിക്കുന്ന വീഡിയോ ഇതിനോടകം വൈറലായിരുന്നു.

മരണ വേഗതയിൽ ചീറിപ്പായുന്ന മണൽ ലോറികൾക്ക് സപ്പോർട്ട്നൽകുന്ന, കോടികളുടെ മഡ്ക്ക ചൂതാട്ടം കണ്ടില്ലെന്നു നടിക്കുന്ന, ഹൈവേയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടിട്ടും പിഴ ഇടാത്ത പോലീസ്, സൈക്കിൾ യാത്രക്കാരാണ് പിഴ ഇട്ട സംഭവം പോലീസ് സേനക്ക് തന്നെ നാണക്കേടാണെന്ന് നാട്ടുകാർ പറയുന്നു.

ഇരു ചക്ര വാഹനക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിന്തുടർന്ന് പിടിച്ചു പിഴ അടപ്പിക്കുന്ന പൊലീസാണ് അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങളെ അവഗണിച്ചും, മണൽ ലോറികൾ കടത്തി വിട്ടും, നിയമ ലംഘനത്തിന് കൂട്ടുനിൽക്കുന്നത്. ഉത്തർ പ്രദേശിൽ പോലും പോലീസുകാർ ഇതിലും നല്ല നിലയിലാണ് പെരുമാറുന്നതെന്ന് യുവാവ് പറയുന്നു. കുറ്റം ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here