ഉപ്പ് വിതറിയാൽ രാജവെമ്പാല വരില്ലേ? പരീക്ഷണവുമായി യുവാവ്, വൈറലായി വീഡിയോ

0
488

പാമ്പിനെ പേടിയില്ലാത്ത മനുഷ്യർ വളരെ ചുരുക്കമായിരിക്കും. പ്രതീക്ഷിക്കാതെ പാമ്പിനെ കണ്ടാൽ പേടിച്ച് നിലവിളിച്ച് പോകുന്നവരാണ് നമ്മിൽ പലരും. ഇന്ത്യയിൽ പലയിടങ്ങളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ മിക്കവാറും പാമ്പിനെ കണ്ട് വരാറുണ്ട്. പാമ്പുകളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുമുണ്ട്.

ലോകത്തിലെ തന്നെ അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല, ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പ്. അതുപോലെ തന്നെ ചില സ്ഥലങ്ങളിൽ രാജവെമ്പാലകളുമായി ബന്ധപ്പെടുത്തി പറയാറുള്ള ഒരു കാര്യമാണ് ഉപ്പ് വിതറിയാൽ അവ പിന്നെ അങ്ങോട്ട് വരില്ല എന്നത്.

എന്നാൽ, ഇത് സത്യമാണോ? അത് ഒരാൾ പരിശോധിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. യൂട്യൂബിൽ ഇതുപോലെ സാഹസികത നിറഞ്ഞ വീഡിയോ പങ്ക് വയ്ക്കാറുള്ള യൂട്യൂബർ അമിത് ഷർമ്മയാണ് ഈ വീഡിയോയും പങ്ക് വച്ചിരിക്കുന്നത്. സ്വതവേ ഉപ്പ് വിതറിയാൽ രാജവെമ്പാല എത്തില്ല എന്ന് പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കലാണ് വീഡിയോയുടെ ലക്ഷ്യം.

വീഡിയോയിൽ കാണുന്നത് പരീക്ഷണത്തിന് വേണ്ടി അമിത് ഒരു വട്ടത്തിൽ ഉപ്പ് വിതറിയിരിക്കുന്നതാണ്. ശേഷം അതിനകത്ത് രണ്ട് രാജവെമ്പാലകളെയും ഇട്ടിരിക്കുന്നു. എന്നാൽ, അധികം വൈകാതെ തന്നെ അതിൽ ഒരു രാജവെമ്പാല ഉപ്പ് ഇട്ടിരിക്കുന്നത് മറികടന്ന് പുറത്തേക്ക് വരുന്നത് കാണാം. രണ്ടാമത്തെ രാജവെമ്പാല ആദ്യമൊന്നും പുറത്ത് കടക്കുന്നില്ലെങ്കിലും പിന്നീട് അതും ഉപ്പ് ഇട്ടിരിക്കുന്നത് മറികടന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോയിൽ കാണുന്നത്.

ഇതോടെ ഉപ്പ് വിതറിയാൽ പാമ്പ് വരില്ല എന്ന് പറയുന്നത് വെറുതെയാണ് എന്ന് തെളിയിക്കുകയാണ് അമിത്. ഏതായാലും, വളരെ അധികം പേരാണ് അമിത്തിന്റെ വീഡിയോ കണ്ടത്. ഇങ്ങനെ ഒരു പരീക്ഷണം നടത്തിയതിന് അമിത്തിനെ പലരും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here