ബെംഗളൂരുവിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

0
340

ബെം​ഗളൂരു: ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവാണ് മരിച്ചത്. ബെംഗളുരു ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റസിഡൻസിയിലെ സ്വന്തം ഫ്ലാറ്റിലായിരുന്നു നീതുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഭർത്താവ് ആന്ധ്രപ്രദേശ് റാത്തൂർ സ്വദേശി ശ്രീകാന്ത്. ഒന്നരവയസ്സുള്ള പുനർവി ഏക മകളാണ്. നീതുവും ശ്രീകാന്തും ഐടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് നീതുവിന്‍റെ വീട്ടുകാർ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‍മോർട്ട്ത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

 

LEAVE A REPLY

Please enter your comment!
Please enter your name here