കാസർകോട്: ജില്ലയിൽ 47 കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിർമിത ബുദ്ധിയുള്ള ക്യാമറകൾ (എഐ ക്യാമറകൾ) തിങ്കളാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ ക്യാമറ ഒപ്പിയെടുക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത് ക്യാമറ കൺട്രോൾ റൂമിലേക്ക് അയക്കും. അവിടെനിന്നും വാഹന ഉടമയ്‌ക്ക് ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള പിഴ നോട്ടീസ് അയക്കും. പൊലീസ് ക്യാമറകളില്ലാത്ത പ്രദേശങ്ങളിലാണ് എഐ ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. എഐ ക്യാമറ എത്തുന്നതോടെ ബൈക്കിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റില്ലെങ്കിൽ പണി കിട്ടും.
ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
തൃക്കരിപ്പൂർ, തങ്കയം മുക്ക്, പടന്ന, കാലിക്കടവ്, നടക്കാവ്–- ഉദിനൂർ റോഡ്, ചെറുവത്തൂർ, ചീമേനി, നീലേശ്വരം, കോട്ടപ്പുറം (നീലേശ്വരം റോഡ്), ചോയ്യങ്കോട്, പാണത്തൂർ, ഒടയംചാൽ, ബന്തടുക്ക, കുറ്റിക്കോൽ, കുണ്ടംകുഴി, ബോവിക്കാനം, ചെർക്കള ജങ്‌ഷൻ, ചെർക്കള, മുള്ളേരിയ, ബദിയടുക്ക (രണ്ടിടത്ത്), പെർള, ഹൊസങ്കടി, ബന്തിയോട്, ഉപ്പള–- ബേക്കൂർ റോഡ് (കൈക്കമ്പ), കുമ്പള (രണ്ടിടത്ത്), സീതാംഗോളി, കാസർകോട് പഴയ ബസ്‌സ്‌റ്റാൻഡ്, കാസർകോട് ചന്ദ്രഗിരി ജങ്‌ഷൻ, മേൽപറമ്പ്, കളനാട് ജങ്‌ഷൻ (രണ്ടിടത്ത്), പാലക്കുന്ന്, ബേക്കൽ പാലം, പള്ളിക്കര, ചിത്താരി, മഡിയൻ, മഡിയൻ ജങ്‌ഷൻ (മഡിയൻ കൂലോംറോഡ്), അതിഞ്ഞാൽ, കോട്ടച്ചേരി റെയിൽവേ മേൽപ്പാലം–- ബീച്ച് റോഡ്, കാഞ്ഞങ്ങാട് (രണ്ടിടത്ത്), കാഞ്ഞങ്ങാട് ടി ബി റോഡ്, ഹൊസ്‌ദുർഗ് (പുതിയകോട്ട), പുതിയകോട്ട, ചെമ്മട്ടംവയൽ ജങ്‌ഷൻ.
Also Read:വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്.!