സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും നാം കാണുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും നമ്മെ ചിരിപ്പിക്കുന്ന, രസകരമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും നിരാശയും വിരസതയുമെല്ലാം മറികടക്കാനാണ് മിക്കവരും ഇങ്ങനെ വീഡിയോകളെ ആശ്രയിക്കാറ്.
അധികവും ആളുകള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളോ ചെറിയ മണ്ടത്തരങ്ങളോ എല്ലാമായിരിക്കും ഇതുപോലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്. അത്തരത്തിലുള്ള രസകരമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഒരു യുവാവ് റെസ്റ്റോറന്‍റിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് രംഗം. ഇദ്ദേഹം ഫോണ്‍ നോക്കിയാണ് ഭക്ഷണം കഴിക്കുന്നത്. പാത്രത്തിലിരിക്കുന്ന നൂഡില്‍സ് ഫോണില്‍ നോക്കി യാന്ത്രികമായി എടുത്ത് വായില്‍ വയ്ക്കുകയാണ്. അപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധം ഇദ്ദേഹം മനസിലാക്കുന്നത്.
ഭക്ഷണം മുന്നിലെത്തിയ ഉടൻ തന്നെ ഫോണ്‍ ഓണ്‍ ചെയ്ത് മനസ് അതിലേക്ക് ആയപ്പോള്‍ മുഖത്തിരുന്ന മാസ്ക് മാറ്റാൻ ഇദ്ദേഹം മറന്നുപോയിരിക്കുകയാണ്. ഇതോടെ നൂഡില്‍സ് മുഴുവനും മാസ്കിന് പുറത്ത് പറ്റുകയായിരുന്നു. അബദ്ധം സംഭവിച്ചതോടെ മാസ്ക് തുടയ്ക്കാൻ ശ്രമിക്കുകയും ചുറ്റുപാടും നോക്കിക്കൊണ്ട് ഈ രംഗം ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് സൂത്രത്തില്‍ പരതുകയും ചെയ്യുകയാണ് യുവാവ്.
ഇത് യഥാര്‍ത്ഥത്തിലുണ്ടായ സംഭവം ആകണമെന്നില്ല. എങ്കില്‍ കൂടിയും ധാരാളം പേര്‍ക്ക് പെട്ടെന്ന് മനസിലാകുന്നൊരു സാഹചര്യമായതിനാല്‍ തന്നെ ഏവരും യുവാവിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. കൊവിഡ് കാലത്ത് മാസ്ക് നിര്‍ബന്ധമായിരുന്ന സമയത്ത് ഇങ്ങനെയുള്ള അബദ്ധങ്ങള്‍ ചെറിയ രീതിയിലെങ്കിലും പറ്റാത്തവര്‍ കുറവായിരിക്കും.
നിരവധി പേരാണ് ഇത്തരത്തില്‍ തങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങളെ കുറിച്ച് വീഡിയോയ്ക്ക് താഴെ കമന്‍റായി രേഖപ്പെടുത്തുന്നത്. ധാരാളം പേര്‍ രസകരമായ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
ഏവരെയും ചിരിപ്പിച്ച വീഡിയോ കണ്ടുനോക്കൂ…