ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ആന്‍ഡ്രോയിഡ് ഫോണുകളിലെ ക്യാമറ, ഡൗണ്‍ലോഡും അപ്ലോഡും ചെയ്യുന്ന ഫയലുകള്‍, പാസ് വേഡുകള്‍ ,കോള്‍ റെക്കോര്‍ഡുകള്‍ എന്നിവയെല്ലാം ഹാക്ക് ചെയ്യാന്‍ സാധിക്കുന്ന ഡാം എന്ന മാല്‍വെയര്‍ പ്രചരിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇവയ്ക്ക് ഫോണില്‍ റാന്‍സംവെയര്‍ വിന്യസിക്കാന്‍ ശേഷിയുണ്ടെന്നും ആന്റിവൈറസുകളെ മറികടക്കാനായേക്കുമെന്നും ഇന്ത്യന്‍ സൈബര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വിദഗ്ദർ സൂചിപ്പിച്ചു.
Home Latest news പണി വരുന്നുണ്ട് അവറാച്ചാ…. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത് മുട്ടൻ പണി