ഐപിഎല്‍ ഫൈനല്‍ പോരാട്ടം കാത്തിരിക്കുന്ന ആരാധകരെ കൊതിപ്പിച്ച് കടന്നു കളഞ്ഞ് മഴ ആയിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ മഴ പല സമയങ്ങളിൽ പെയ്ത് തടസം ഉണ്ടാക്കി. അവസാനം 5 ഓവർ മത്സരത്തിന്റെ സാധ്യത വരെ നോക്കി എങ്കിലും ഗ്രൗണ്ട് ഉണങ്ങി വരാൻ ധാരാളം സമയം എടുക്കും എന്നതിനാൽ മത്സരം ഇന്നത്തേക്ക് മാറ്റുക ആയിരുന്നു. അഹമ്മദാബാദില്‍ 9.10 ഓടെ മാറിനിന്ന മഴ 9.23ഓടെ വീണ്ടും പെയ്യാന്‍ തുടങ്ങി. മൈതാനം ഉണക്കാനുള്ള ജോലിയിലായിരുന്ന ഗ്രൗണ്ട് സ്റ്റാഫ് മൈതാനം വിട്ടു. പിന്നെ അതിശക്തിയിൽ പെയ്ത മഴ നിർത്താതെ പെയ്‌തതോടെ അമ്പയറുമാർ തീരുമാനം എടുക്കുക ആയിരുന്നു.
എബി ഡിവില്ലിയേഴ്‌സ്, അനിൽ കുംബ്ലെ, സ്‌കോട്ട് സ്‌റ്റൈറിസ് തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടം ഒരു സെഗ്‌മെന്റ് കളിച്ചു. ഈ സീസണിൽ തങ്ങളെ ആകർഷിച്ച യുവതാരങ്ങളുടെ പേര് ചോദിച്ചപ്പോൾ പലരും പല അഭിപ്രായങ്ങളാണ് പറഞ്ഞത്.
വിരാട് കോഹ്‌ലിക്ക് ശേഷം ഐപിഎൽ സീസണിൽ 800 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറിയ ശുഭ്‌മാൻ ഗില്ലിനൊപ്പം മിക്ക വിദഗ്ധരും മുന്നോട്ട് പോയപ്പോൾ, എബി ഡിവില്ലിയേഴ്‌സിന്റെ മനസ്സിൽ മറ്റൊരു പേരുണ്ടായിരുന്നു.
തന്നെ ഏറ്റവുമധികം ആകർഷിച്ച കളിക്കാരനായി മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ യശസ്വി ജയ്‌സ്വാളിനെ ഇതിഹാസം വിലയിരുത്തി. ഈ സീസണിൽ ജയ്‌സ്വാൾ 625 റൺസ് നേടി, ഒരു സെഞ്ച്വറി ഉൾപ്പെടെ ഈ സീസൺ മികച്ച് നിന്ന താരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ- “യശസ്വി ജയ്‌സ്വാൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചു. അവൻ വളരെ ചെറുപ്പമാണ്, ഗില്ലിന് പ്രായം സ്വല്പം കൂടുതലാണ്.” ഇതിഹാസം പറഞ്ഞു.