കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ കൊലപാതകമാണ് ഇപ്പോൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ കൊലപാതകത്തേക്കാൾ നാടിനെ ഞെട്ടിച്ചത് പ്രതികളാണ്. 18 വയസുകാരി ഫർഹാനയും സുഹൃത്ത് 22 കാരനായി ഷിബിലിയുമാണ് കേസിലെ മുഖ്യപ്രതികൾ.എന്നാൽ ഷിബിലിയെയും ആഷിഖിനെയും ഒപ്പം നിർത്തി ഫർഹാനയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത് എന്നറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥർ പോലും അമ്പരക്കുകയായിരുന്നു.
18 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത തേൻകെണിയും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും പൊലീസിനുപോലും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. സിദ്ദിഖിന്‍റെ കൊലപാതക വിവരം പുറത്തുവന്നതോടെ ഹണിട്രാപ്പിനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടിയിരുന്നു. ആ സംശയം ഒടുവിൽ സത്യമാകുകയായിരുന്നു.
സിദ്ദിഖും ഫർഹാനയുടെ അച്ഛനും പണ്ടേ സുഹൃത്തുക്കളായിരുന്നു. ഈ പരിചയും സിദ്ദിഖിന് ഫർഹാനയോടുമുണ്ടായി. സാമ്പത്തികമായി നല്ല നിലയിലാണ് റസ്റ്റോറന്‍റ് ഉടമയായ സിദ്ദിഖെന്ന് 18കാരിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഹണി ട്രാപ്പിൽ കുടുക്കാൻ തീരുമാനിച്ചത്.സിദ്ധിഖുമായി അടുപ്പം സ്ഥാപിച്ച ഫർഹാന ഹോട്ടലിൽ മുറിയെടുക്കാൻ സിദ്ധിഖിനെ നിർബന്ധിക്കുകയായിരുന്നു. ഇതനുസരിച്ചാണ് 18ആം തീയതി എരഞ്ഞിപ്പാലത്തെ ഡി കാസയിലെ റൂം നമ്പർ മൂന്നും നാലും സിദ്ദിഖ് എടുത്തത്.
എന്നാൽ ഹോട്ടലിലെത്തിയ സിദ്ധിഖ് ഷിബിലിയേയും ആഷികിനേയും കാണുന്നു അതോടെയാണ് താൻ കെണിയിൽ പെട്ടവിവരം മനസിലാക്കുന്നത്. നഗ്നഫോട്ടോ പകർത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ നീക്കം തുടങ്ങിയത്. ഒടുവിൽ ഫർഹാന കൊണ്ടു വന്ന ചുറ്റിക ഉപയോഗിച്ചാണ് സിദ്ദിഖിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിന്‍റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലക്ക് ശേഷം പ്രതികൾ പുറത്തു പോയി മൃതദേഹം മുറിക്കാൻ ഇലട്രിക് കട്ടറും ട്രോളിയും വാങ്ങി. മൃതദേഹം ക്ഷണങ്ങളാക്കി ട്രോളിയിൽ കുത്തി നിറച്ചു. പിറ്റേന്ന്, ട്രോളി ബാഗിലാക്കിയ മൃതദേഹം സിദ്ദിഖിന്‍റെ തന്നെ കാറിലെ ഡിക്കിയിൽ കയറ്റി കൊണ്ടു പോയി അട്ടപ്പാടി ചുരത്തിൽ തള്ളി.
കൃത്യത്തിനുശേഷം 24ന് പുലർച്ചെ ഫർഹാനയും ഷിബിലിയും ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നും അസമിലേക്ക് കടക്കാനായിരുന്നു പ്ലാൻ.എന്നാൽ ചെന്നൈയിൽ വച്ച് ഇരുവരേയും പൊലീസ് പിടികൂടി. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അധിക നേരം പിടിച്ചുനിൽക്കാൻ പ്രതികൾക്കായില്ല. അതുകൊണ്ടു തന്നെ വളരെപ്പെട്ടന്ന് കേസ് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞു.