കോട്ടയം: ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. ദുബായില്‍നിന്ന് നാട്ടിലെത്തിച്ച മൃതദേഹം ജയകുമാറിന്റെ ബന്ധുക്കള്‍ സഫിയയ്ക്ക് വിട്ടുനല്‍കി. മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് സഫിയ്ക്കു തന്നെ മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ജയകുമാറിന്റെ ബന്ധുക്കള്‍ ഒപ്പിട്ടു.
Also Read:കുന്നംകുളത്ത് ഓട വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങളുടെ ‘മൊതല്’
ഏഴ് ദിവസം മുമ്പാണ് ജയകുമാറിനെ ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതനായ ജയകുമാര്‍ ലക്ഷദ്വീപ് സ്വദേശിയായ സഫിയയുമായി നാല് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. ജയകുമാറിന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.