യു.എ.ഇയില്‍ ഇനി മുതല്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷം. വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നുളള പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് വിസ കാലാവധി ദീര്‍ഘിപ്പിക്കപ്പെട്ടത്.ഇനി മുതല്‍ പുതുക്കുന്ന വിസകള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധി ലഭിക്കും.നേരത്തെ തൊഴില്‍ വിസക്ക് നല്‍കി വന്നിരുന്ന കാലാവധി രണ്ട് വര്‍ഷമാക്കി കുറച്ചത് മൂലം തൊഴില്‍ ദാതാക്കള്‍ക്ക് വലിയ തോതിലുളള നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് തൊഴില്‍ വിസയുടെ കാലാവധി വര്‍ദ്ധിപ്പിക്കാനുളള ശിപാര്‍ശ, പാര്‍ലമെന്ററി കമ്മിറ്റി ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ മുന്‍പില്‍ വെച്ചത്.
പ്രബോഷന്‍ സമയത്തിന് ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ തൊഴിലാളി ജോലി ചെയ്യണമെന്നുളള ശിപാര്‍ശയും പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളിക്ക് തൊഴില്‍ദാതാവിന്റെ സമ്മതം വാങ്ങി ഒരു വര്‍ഷത്തിന് മുന്‍പ് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാവുന്നതാണ്.അതേസമയത്ത് രാജ്യത്ത് സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തിപ്പെടുത്താനുളള നടപടികള്‍ ശക്തമായി പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സ്വദേശിവത്ക്കരണത്തിന്റെ തോത് നാല് ശതമാനത്തിലേക്ക് എത്തപ്പെടും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 30 ആകുമ്പോഴേക്കും 50 പേരില്‍ കൂടുതല്‍ തൊഴില്‍ ചെയ്യുന്നവരുളള കമ്പനികള്‍ 2 ശതമാനത്തില്‍ നിന്നും സ്വദേശിവത്ക്കരണത്തിന്റെ തോത് മൂന്ന് ശതമാനമാക്കി വര്‍ദ്ധിപ്പിക്കണം.ഡിസംബര്‍ മാസത്തോടെ ഇത് 4 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്.