മംഗ്ലൂരു വിമാനപകടത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം; നഷ്ട പരിഹാരത്തിനായി നെട്ടോട്ടമോടി ബന്ധുക്കൾ

0
148

രാജ്യത്തെ നടുക്കിയ മംഗ്ലൂരു വിമാനപകട ദുരന്തത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം. 52 മലയാളികളടക്കം 158 പേരാണ് ദുരന്തത്തിൽ വെന്തമർന്നത്. അപകടം നടന്ന് പതിമൂന്ന് വർഷം കഴിഞ്ഞിട്ടും അർഹമായ നഷ്ട പരിഹാരത്തിനായി നിയമപോരാട്ടം നടത്തുകയാണ് മരിച്ചവരുടെ ബന്ധുക്കൾ.

2010 മെയ് ഇരുപത്തിരണ്ടാം തീയ്യതി രാജ്യം ഉണർന്നത് ആ ദുരന്ത വാർത്ത കേട്ടായിരുന്നു. 160 യാത്രക്കാരുമായി ദുബൈയിൽ നിന്ന് മംഗ്ലൂരുവിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ലാന്റിങ്ങിനിടെ കത്തിയമർന്നു. ക്യാപ്റ്റന്റെ പിഴവ് മൂലം ഐ.എൽ. എസ് ടവറിൽ ഇടിച്ചാണ് അപകടമെന്നായിരുന്നു കണ്ടെത്തൽ. ആറ് ജീവനക്കാരുൾപ്പടെ 158 പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. അതിൽ 52 പേരും മലയാളികൾ. അത്ഭുതകരമായി എട്ട് പേരാണ് അന്ന് രക്ഷപ്പെട്ടത്.  ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് മലയാളികളിലൊരാളായ കാസര്‍കോട് സ്വദേശി കൃഷ്ണന് ഇന്നും തൊണ്ടയിടറാതെ ആ ശനിയാഴ്ചയെ കുറിച്ച് ഓര്‍ക്കാന്‍ വയ്യ.

2011 ൽ അപകടത്തിൽ മരിച്ചവർക്ക് 75 ലക്ഷം രൂപ നൽകാൻ കേരള ഹൈക്കോടതി വിധിച്ചെങ്കില്ലും പിന്നീട് ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തു. പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും  അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ നീതി തേടി അലയേണ്ടി വരുന്നത് അവർക്കുണ്ടായ നഷ്ടത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here